Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ വിദ്യാഭ്യാസനയം;...

ദേശീയ വിദ്യാഭ്യാസനയം; ഗവർണർമാരുടെ യോഗം ഇന്ന്​

text_fields
bookmark_border
സംസ്ഥാനങ്ങളെ അനുനയിപ്പിക്കുക ലക്ഷ്യം തിരുവനന്തപുരം: കേന്ദ്രസർക്കാർ അംഗീകരിച്ച ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച്​ രാഷ്​ട്രപതിയെ മുന്നിൽനിർത്തി വിളിച്ച ഗവർണർമാരുടെ യോഗം തിങ്കളാഴ്​ച. നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ്​ രാഷ്​ട്രപതിയെയും ഗവർണർമാരെയും മുന്നിൽനിർത്തിയുള്ള കേന്ദ്രസർക്കാർ നീക്കം. യോഗത്തിൽ പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ്​ പ്രൊക്രിയാൽ, നയം രൂപവത്​കരിച്ച സമിതി ചെയർമാൻ ഡോ. കസ്​തൂരി രംഗൻ തുടങ്ങിയവർ സംസാരിക്കും. കേരളത്തിൽ രാജ്​ഭവനിൽനിന്ന്​ ഗവർണർ ആരിഫ്​മുഹമ്മദ്​ ഖാൻ യോഗത്തിൽ പ​െങ്കടുക്കും. ക്വാറൻറീനിൽ കഴിയുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ തിരുവനന്തപുരത്തെ ഒൗദ്യോഗികവസതിയിലിരുന്ന്​ സംസ്ഥാന സർക്കാറി​ൻെറ നിലപാട്​ അറിയിക്കും. കേരളത്തിന്​ പുറമെ പശ്ചിമ ബംഗാൾ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഝാർഖണ്ഡ്​, ഗോവ മുഖ്യമന്ത്രിമാരും ഡൽഹി ഉപമുഖ്യമന്ത്രിയുമാണ്​ അതത്​ സംസ്ഥാനങ്ങളുടെ നിലപാട്​ അറിയിച്ച്​ സംസാരിക്കുക. മറ്റ്​ സംസ്ഥാനങ്ങളിൽനിന്ന്​ ഗവർണർമാരായിരിക്കും യോഗത്തിൽ സംസാരിക്കുക. മൂന്ന്​ മിനിറ്റാണ്​ കേരളത്തിന്​ അനുവദിച്ചത്​. നയത്തിലെ കാവിവത്​കരണ, വാണിജ്യവത്​കരണ നീക്കങ്ങളിൽ സംസ്ഥാന സർക്കാർ നേര​േത്തതന്നെ ആശങ്ക അറിയിച്ചിരുന്നു. സംസ്ഥാനം എതിർത്ത മിക്ക കരട്​ നിർദേശങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. സ്​കൂൾവിദ്യാഭ്യാസത്തി​ൻെറ ഘടനയിലെ മാറ്റം, കോളജുകളുടെ അഫിലിയേറ്റിങ്​ സ​മ്പ്രദായം നിർത്തലാക്കൽ, സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും ഒരേനയം തുടങ്ങിയവയിൽ കേരളം ശക്തമായ വിയോജിപ്പ്​ അറിയിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story