Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയും കടലാക്രമണവും;...

മഴയും കടലാക്രമണവും; നിരവധി വള്ളങ്ങൾ തകർന്നു

text_fields
bookmark_border
പൂന്തുറ: കനത്തമഴയും കടലാക്രണവ​ുംമൂലം കടലില്‍ വള്ളങ്ങള്‍ വ്യാപകമായി തകര്‍ന്നു. വള്ളങ്ങള്‍ കര​െക്കത്തിക്കാന്‍ ശ്രമിച്ച നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക്് പരിക്കേറ്റു. പൂന്തുറ മുതല്‍ വേളി വരെയുള്ള തീരപ്രദേശത്ത് നിരവധി വീടുകളിൽ വെള്ളംകയറി നാശമുണ്ടായി. കടലാക്രണം തുടര​ുന്നതിനാൽ പല വീടുകളും അപകടഭീഷണിയിലാണ്. വലിയതുറ കടല്‍പാലത്തിന് സമീപം കടലില്‍ വിവിധ ഇടങ്ങളിലായുണ്ടായിരുന്ന വള്ളങ്ങളാണ് ശക്തമായ കാറ്റിലും മഴയിലുംപെട്ട് തലകീഴായി മറിയുകയും പരസ്പരം കൂട്ടിയിടിച്ച് തകരുകയും ചെയ്​തത്​. കടലില്‍ വള്ളങ്ങള്‍ തകരുന്നത് തീരത്തുനിന്ന്​ കണ്ട മത്സ്യത്തൊഴിലാളികള്‍ കാറ്റുംമഴയും അവഗണിച്ച്​ പുറപ്പെടുകയായിരുന്നു. തിരയിൽപെട്ട വള്ളങ്ങള്‍ ദേഹത്ത്​ ഇടിച്ചും മറ്റുമാണ്​ പലർക്കും പരിക്കേറ്റത്​. ഇവരെ സഹായിക്കാൻ നാട്ടുകാരും രംഗത്തുവന്നു. മൂന്ന് വള്ളങ്ങള്‍ മാത്രമേ എറെ പണിപ്പെട്ട് കരയിൽ എത്തിക്കാനായുള്ളൂ. വലിയതുറ സ്വദേശികളായ ബ്രൂണോ, കുഞ്ഞുമോന്‍ എന്നിവരുടെ വള്ളങ്ങള്‍ നങ്കൂരം ഇളകി കടല്‍പാലത്തി​​ൻെറ ഭിത്തിയില്‍ പലതവണയിടിച്ച്​ പൂർണമായും തകര്‍ന്നു. മറ്റ് വള്ളങ്ങള്‍ക്ക്​ ഭാഗികമായി നാശമുണ്ടായി. സംഭവം കോസ്​റ്റല്‍പൊലീസിനെയും ഫിഷറീസിനെയും അറിയി​െച്ചങ്കിലും ഇവര്‍ സഹായത്തിന് എത്തിയി​െല്ലന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വലിയ ബോട്ടുകള്‍ അധികൃതർ എത്തിച്ചിരു​െന്നങ്കില്‍ വള്ളങ്ങള്‍ കെട്ടിവലിച്ച് സുരക്ഷിത സ്​ഥാനത്തേക്ക്​ മാറ്റാമായിരുന്നു. വലിയതുറ ഭാഗത്ത് കടലാക്രമത്തില്‍ തീരം നഷ്​ടമായത് കാരണം മത്സ്യബന്ധനം കഴിഞ്ഞ് വരുന്ന വള്ളങ്ങള്‍ തീരത്തേക്ക് കയറ്റിവെക്കാന്‍ കഴിയില്ല. ഇതുകാരണം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ കടലില്‍ നങ്കൂരം ഇട്ടശേഷം വള്ളത്തിലെ എൻജിനുകളും കൊണ്ടുവരുന്ന മത്സ്യവുമായി തീരത്തേക്ക് നീന്തിക്കയറുകയാണ് പതിവ്. വലിയതുറ ജൂസാറോഡിലും കൊച്ചുതോപ്പിലും അഞ്ചാംനിര വീടുകളിലേക്കാണ് വെള്ളം ഇരച്ച് കയറുന്നത്​. കൊച്ചുതോപ്പില്‍ ഒരു വീടി​​ൻെറ മേല്‍ക്കൂര പൂർണമായും തകര്‍ന്നു. പൂന്തുറ ചേരിയമുട്ടത്ത് കടല്‍ഭിത്തികള്‍ക്ക് മുകളിലൂടെ റോഡും കഴിഞ്ഞാണ് 30ഒാളം വീടുകളിലേക്ക് വെള്ളം കയറി നാശമുണ്ടായത്​. ഇൗ ഭാഗത്ത് റോഡിലൂടെ നടന്ന് പോവുകയായിരുന്ന പൂന്തുറ സ്വദേശി മനോജിന് കടലാക്രണത്തില്‍ പരികേറ്റു. കോവിഡ് ഭീതിയില്‍ കഴിയുന്ന തീരദേശത്ത് മഴ ശക്തമായതോടെ ദുരിതം വർധിച്ചിട്ടുണ്ട്​. --
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story