Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅൺ എയ്ഡഡ് അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക പാക്കേജ് വേണം - യു.എസ്.ടി.യു
text_fieldsbookmark_border
തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കും ജീവനക്കാർക്കും വേണ്ടി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് യു.എസ്.ടി.യു ആവശ്യപ്പെട്ടു. അൺ എയ്ഡഡ് മേഖലയിലെ പ്രശ്നം സർക്കാറിൻെറ ശ്രദ്ധയിൽ കൊണ്ടുവരുന്നതുവരെ പ്രക്ഷോഭപരിപാടികൾക്ക് രൂപം നൽകും. യു.എസ്.ടി.യു സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയുടെ ആദ്യഘട്ട സമരമായ 'വീട്ടു മുറ്റത്ത് ഒരു ക്ലാസ് മുറി' സംസ്ഥാനതല ഉദ്ഘാടനം റസാഖ് പാലേരി നിർവഹിച്ചു. എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ ഉദ്ഘാടനം യഥാ ക്രമം സംസ്ഥാന പ്രസിഡൻറ് അസൂറ നാസർ, സംസ്ഥാന ജനറൽ സെക്രട്ടറി അൻസാദ് അമ്പഴ, ട്രഷറർ എം.എ. ജലാൽ, നൗഷാദ് മുണ്ടക്കയം, ഡോ. അതീഖുറഹ്മാൻ പുലാപ്പറ്റ, മുബാറഖ് മലപ്പുറം എന്നിവർ നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story