Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് 'ഫ്ലക്സ്' സ്ഥാപിക്കൽ തുടങ്ങി
text_fieldsbookmark_border
അമ്പലത്തറ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡ് തലങ്ങളില്‍ സീറ്റ് ഉറപ്പിക്കാന്‍ സ്ഥാനാർഥി മോഹികള്‍ സ്വന്തം നിലക്ക് ഫ്ലക്സുകള്‍ സ്ഥാപിച്ച് തുടങ്ങി. സീറ്റ് ഉറപ്പിക്കുന്നതിനായി നേരത്തെ തന്ന വാര്‍ഡുകളില്‍ സജീവമാെണന്ന് നേതാക്കളെയും പൊതുജനത്തെയും ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തീരദേശ വാര്‍ഡുകളില്‍ ഇത്തരം നിരവധി ഫ്ലക്സുകള്‍ ഉയര്‍ന്നുകഴിഞ്ഞു. കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കുന്നതിൻെറ ഭാഗമായി നടത്തിയ ഇടപെടലുകള്‍, ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ എന്നിവയൊക്കെ ഉൾപ്പെടുത്തിയാണ് ഫ്ലക്സുകള്‍ തയാറാക്കിയിട്ടുള്ളത്. ഇതിലൂടെ വാര്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ക്ക് സ്വാധീനം ഉണ്ടന്ന് നേതാക്കളെ ബോധപ്പെടുത്തുകയാണ് ആദ്യലക്ഷ്യം. ഇത്തരത്തില്‍ സ്ഥാപിക്കുന്ന ഫ്ലക്സുകള്‍ പിന്നീട് നവമാധ്യമങ്ങളിലൂടെ ലൈക്കും കമൻറും തങ്ങള്‍ക്ക് അനുകൂലമാകുന്ന തരത്തിലാക്കി നേതാക്കള്‍ക്ക് മുന്നില്‍ എത്തിച്ച് സീറ്റ് ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തീരദേശത്തെ മിക്ക വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് ചർച്ചകൾ ഇപ്പോഴേ സജീവമാണ്. ഇതിൻെറ ഭാഗമായി പലയിടങ്ങളിലും രഹസ്യയോഗങ്ങള്‍ വരെ നടന്നു. ചിലയിടങ്ങളില്‍ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പോലും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നു. വെട്ടുകാട്, ശംഖുംമുഖം, വള്ളക്കടവ്, വലിയതുറ, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം ഉൾപ്പെടെ 11 വാര്‍ഡുകളാണ് തലസ്ഥാന നഗരത്തിൻെറ തീരദേശവാര്‍ഡുകളില്‍ പ്രധാനമായും ഉൾപ്പെടുന്നത്. ഇതില്‍ നാല് വാര്‍ഡുകളില്‍ പുരുഷന്മാരും ഏഴ് വാര്‍ഡുകളില്‍ വനിതകളുമാണ് നിലവില്‍ കൗണ്‍സിലര്‍മാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story