Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവമോര്‍ച്ച...

യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ്​ രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെ.കെ. ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്ര​േട്ടറിയറ്റ്​ മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ബി.എല്‍. അജേഷ് ഉദ്ഘാടനം ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആംബുലന്‍സ് ഡ്രൈവറുടെ കൂടെ രാത്രി 12ന്​ രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പി​ൻെറ മനുഷ്യത്വമില്ലായ്മയാണ്. നിരവധി കേസുകളിലെ പ്രതിക്ക്​ ആരുടെ നിർദേശപ്രകാരമാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന്​ ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ആര്‍. സജിത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രിയുടെ കോലവും കത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story