Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTഒപ്പ് വിവാദം: ബി.ജെ.പിയെ പരിഹസിച്ച് ധനമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: ഫയലിലെ മുഖ്യമന്ത്രിയുടെ ഒപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി ആരോപണത്തെ പരിഹസിച്ച് മന്ത്രി ഡോ. തോമസ് െഎസക്. ബി.ജെ.പിക്കാർ മണ്ടത്തരം പറയുന്നത് ഇതാദ്യമല്ല. അതിൽ അദ്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവർത്തനരീതിയോ ഫയൽ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ അവർക്ക് ഒന്നും അറിയില്ല. 2018ൽ കെ.സി. ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാവെടി, അതുപോലെ വെക്കാൻ തോക്കുമായി ഇറങ്ങിയത് അതുകൊണ്ടാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. താൻ ആലപ്പുഴയിലോ ഓഫിസിന് പുറത്തോ ആയിരിക്കുമ്പോൾ ഫയലുകൾ ഇങ്ങനെ തന്നെയാണ് ഒപ്പിട്ട് നൽകുന്നത്. ഇ-ഫയലാണെങ്കിൽ ഡിജിറ്റൽ സിഗ്നേചർ ഉപയോഗിക്കും. പേപ്പർ ഫയലാണെങ്കിൽ, സ്കാൻ ചെയ്തയക്കും. അത് പ്രിൻറൗട്ട് എടുത്ത് ഒപ്പുവെച്ച് സ്കാൻ ചെയ്ത് തിരിച്ചയക്കും. ഓഫിസിൽ അത് പ്രിൻെറടുത്ത് ഫയലിലിടും. അതാണ് കീഴ്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്. ഇൗ സംഭവത്തിൽ മലയാളം മിഷേൻറത് ഫിസിക്കൽ ഫയലായിരുന്നു. സ്കാൻ ചെയ്ത് അയച്ചു, ഒപ്പിട്ട് തിരിച്ചുവന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത. അതുംവെച്ചാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ അപരൻ എന്നൊക്കെ ആരോപിക്കുന്നത്. വെഞ്ഞാറമൂട് കൂട്ടക്കൊലയിൽനിന്ന് ജനശ്രദ്ധ തിരിക്കാൻ എന്തെല്ലാം അഭ്യാസങ്ങളെന്നും മന്ത്രി പറഞ്ഞു.
Next Story