Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2020 11:59 PM GMT Updated On
date_range 3 Sep 2020 11:59 PM GMTകോടിയേരിയുെട വാക്കുകൾ പെരിയ കൊലപാതകത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുക്കൽ -മുല്ലപ്പള്ളി
text_fieldsbookmark_border
കോടിയേരിയുെട വാക്കുകൾ പെരിയ കൊലപാതകത്തിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കൽ -മുല്ലപ്പള്ളി തിരുവനന്തപുരം: വർഷങ്ങളായി രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അന്ത്യമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിയിൽ മുങ്ങിത്താഴുന്ന സർക്കാറിന് വീണുകിട്ടിയ അവസരമായാണ് വെഞ്ഞാറമൂട് കൊലപാതകത്തെ സി.പി.എം കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറുമാർ നടത്തിയ സത്യഗ്രഹസമരത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഡി.സി.സി ആസ്ഥാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. പെരിയ കൊലപാതകം സി.പി.എമ്മാണ് ചെയ്തതെന്ന് കോടിയേരി എറണാകുളത്ത് നടത്തിയ പ്രസ്താവനയിലൂടെ സമ്മതിച്ചു. അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും കോടിയേരിയും നിർദേശം നല്‍കണം. വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ വ്യക്തമാക്കിയത്. എന്നാൽ, അന്വേഷണച്ചുമതല റൂറല്‍ എസ്.പി അശോകനെ ഏല്‍പിച്ച് കേസിൻെറ ഗതിമാറ്റി. അദ്ദേഹം പലതവണ സർക്കാർ നടപടി നേരിട്ടയാളാണ്. ഇ.കെ. നായനാരുടെ കാലത്തുപോലും അദ്ദേഹം നടപടി നേരിട്ടിരുന്നു. പിണറായി സർക്കാർ വന്നതിനുശേഷമാണ് അദ്ദേഹത്തിന് ഐ.പി.എസ് കണ്‍ഫർ ചെയ്ത് നൽകിയത്. സ്വഭാവദൂഷ്യമുള്ള ഒരാൾക്ക് എങ്ങനെ ഐ.പി.എസ് നല്‍കാന്‍ ശിപാർശ ചെയ്തെന്ന് അന്വേഷിക്കണം. ഇത്തരമൊരു ഉദ്യോഗസ്ഥനെ ഉപയോഗിച്ച് പൊതുസമൂഹത്തെ കബളിപ്പിക്കാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ, നേതാക്കളായ തമ്പാനൂർ രവി, ടി. ശരത്ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, കരകുളം കൃഷ്ണപിള്ള, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.
Next Story