Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sep 2020 11:58 PM GMT Updated On
date_range 2 Sep 2020 11:58 PM GMTവിലക്ക് ലംഘനം: ഒമ്പത് പേര്‍ക്കെതിരെ കേസ്
text_fieldsbookmark_border
പൗണ്ട്കടവ് വാര്‍ഡിലെ വലിയവേളി യൂനിറ്റ്-19 ഭാഗം അടച്ചു തിരുവനന്തപുരം: തലസ്ഥാനത്ത് പുതുതായി കെണ്ടയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച പൗണ്ട്കടവ് വാര്‍ഡിലെ വലിയവേളി യൂനിറ്റ്-19 ഭാഗത്തേക്ക് കടന്നുവരുന്ന റോഡ് പൊലീസ് ബാരിക്കേഡ് െവച്ച് അടച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മീഷണർ ബല്‍റാംകുമാർ ഉപാധ്യായ അറിയിച്ചു. ബുധനാഴ്ച നടത്തിയ പരിശോധനയിൽ വിലക്ക് ലംഘനം നടത്തിയ ഒമ്പത് പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാസ്ക് ധരിക്കാത്ത 95 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 17 പേരിൽ നിന്നുമായി 22,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. കെണ്ടയ്ൻമെൻറ് സോണിൽ ഒരു ഭാഗം ബീച്ച് ആയ ഇവിടേക്ക് പ്രവേശിക്കുന്ന പ്രധാന റോഡാണ് പൊലീസ് അടച്ച് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ ആരെയും പുറത്തേക്ക് വിടില്ല. സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെയും മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച രണ്ട് കടകൾക്കെതിരെയും ബുധനാഴ്ച നിയമനടപടി സ്വീകരിച്ചു.
Next Story