Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTഅതിനിഷ്ഠൂര കൊല -വിജയരാഘവൻ
text_fieldsbookmark_border
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നടന്നത് അതിനിഷ്ഠൂരമായ ഇരട്ടക്കൊലപാതകമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ഇടത് സർക്കാറിൻെറ ജനക്ഷേമകരമായ പ്രവർത്തനങ്ങളിലും ജനപ്രീതിയിലും വിറളിപിടിച്ച കോൺഗ്രസ് സമനിലതെറ്റിയ വിധത്തിലാണ് കുറച്ചുനാളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അധികാരം ഇനിയൊരിക്കലും കിട്ടാതാകുമോ എന്ന ആശങ്ക അവരെ അലട്ടുന്നുണ്ട്. ആശയങ്ങൾ തോൽക്കുന്നിടത്ത് ആയുധമെടുത്തിറങ്ങുന്ന നൃശംസത അവസാനിപ്പിക്കാൻ കോൺഗ്രസ് തയാറായില്ലെങ്കിൽ രാഷ്ട്രീയ കേരളം കണക്കുചോദിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Next Story