Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2020 5:28 AM IST Updated On
date_range 2 Sept 2020 5:28 AM ISTവീരരാഘവം നെയ്യാറ്റിൻകരക്ക് സ്വപ്നസാഫല്യം ^മന്ത്രി
text_fieldsbookmark_border
വീരരാഘവം നെയ്യാറ്റിൻകരക്ക് സ്വപ്നസാഫല്യം -മന്ത്രി നെയ്യാറ്റിന്‍കര: നഗരസഭയിലെ അത്താഴമംഗലത്ത് പൂര്‍ത്തിയായ വീരരാഘവം ചരിത്രശില്‍പ സ്മാരകം നെയ്യാറ്റിന്‍കര വെടിവെപ്പിൻെറ 82ാം വാര്‍ഷികദിനമായ ആഗസ്റ്റ് 31ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിച്ചു. ഓർമകളുടെ അടയാളപ്പെടുത്തൽ ഈ കാലഘട്ടത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രശില്‍പസാന്നിധ്യത്തിന് 20 അടി നീളവും 10 അടി ഉയരവുമുണ്ട്. സിമൻറില്‍ തീര്‍ത്ത മുപ്പതോളം ശില്‍പങ്ങള്‍ ഈ ചിത്രത്തില്‍ കാണാം. 35 ദിവസം കൊണ്ടാണ് നെയ്യാര്‍ വരമൊഴി ഇത് തയാറാക്കിയത്. വീരരാഘവ സ്മാരക ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍. ഹീബ അധ്യക്ഷതവഹിച്ചു. കെ. ആന്‍സലന്‍ എം.എല്‍.എ മുഖ്യാതിഥിയായി. കെ.കെ. ഷിബു, കൗണ്‍സിലര്‍ ഡി. സൗമ്യ, പി.കെ. രാജ്മോഹൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എന്‍. അയ്യപ്പന്‍നായര്‍, നഗരസഭ എൻജിനീയർ എസ്.കെ. സുരേഷ് കുമാർ, അസിസ്റ്റൻറ് എൻജിനീയർ ലോറൻസ് എന്നിവര്‍ പെങ്കടുത്തു. നെയ്യാർ വരമൊഴി ചെയർമാനും ഫോട്ടോ ജേണലിസ്റ്റും ചിത്രകാരനുമായ അജയൻ അരുവിപ്പുറം, ശിൽപിയും ചിത്രകലാ അധ്യാപകരുമായ ശ്രീകുമാർ ആമച്ചൽ, മണികണ്ഠൻ വരമൊഴി, കരാർ നിർവഹണം നടത്തിയ ഡി. സ്റ്റീഫൻ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story