Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2020 11:58 PM GMT Updated On
date_range 1 Sep 2020 11:58 PM GMTപടക്കം കൈയിൽെവച്ച് പൊട്ടിച്ച യുവാവിെൻറ കൈകൾ തകർന്നു
text_fieldsbookmark_border
പടക്കം കൈയിൽെവച്ച് പൊട്ടിച്ച യുവാവിൻെറ കൈകൾ തകർന്നു തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നതിനിടെ പടക്കം കൈയിൽവച്ച് പൊട്ടിച്ച യുവാവിൻെറ കൈകൾ തകർന്നു. പോത്തൻകോട് സ്റ്റേഷൻ പരിധിക്ക് അയിരൂപ്പാറ സ്വദേശി ശബരി എന്ന സ്റ്റീഫനാണ് (30) അപകടത്തിൽപെട്ടത്. തിരുവോണ ദിവസം രാത്രി എട്ടരയോടെ കേശവദാസപുരം മോസ്ക് ലെയ്നിലായിരുന്നു സംഭവം. തിരുവോണ ദിവസം പല സ്ഥലങ്ങളിൽ നിന്നും മദ്യപിച്ച നാൽവർ സംഘം മോസ്ക് ലെയ്നിൽ എത്തുകയും മദ്യപിക്കുകയുമായിരുന്നു. ഇതിനിടെ കൈയിൽ കരുതിയിരുന്ന പടക്കം കൈയിൽ െവച്ച് കത്തിച്ച സ്റ്റീഫന് സ്ഫോടത്തിൽ ഗുരുതര പരിക്കേറ്റു. ഇരുകൈകളും തകർന്ന ഇയാളെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ രാഷ്ട്രീയ പശ്ചാത്തലമോ മറ്റ് ഗൂഢലക്ഷ്യങ്ങളോ ഇല്ലെന്ന് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു.
Next Story