Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇടവയിൽ കോൺഗ്രസി​െൻറ...

ഇടവയിൽ കോൺഗ്രസി​െൻറ കൊടിമരങ്ങൾ തകർത്തു; പതാകകൾ കത്തിച്ചു

text_fields
bookmark_border
ഇടവയിൽ കോൺഗ്രസി​ൻെറ കൊടിമരങ്ങൾ തകർത്തു; പതാകകൾ കത്തിച്ചു വർക്കല: ഇടവയിൽ കോൺഗ്രസി​ൻെറ കൊടിമരങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. പഞ്ചായത്തിലെ തുഷാരമുക്കിലാണ് തിങ്കളാഴ്ച രാത്രി അക്രമികൾ അഴിഞ്ഞാടിയത്. കോൺഗ്രസി​ൻെറയും പോഷക സംഘടനകളുടെയും ഇരുമ്പ് പൈപ്പുകളിൽ സ്ഥാപിച്ചിരുന്ന ജങ്ഷനിലെ കൊടിമരങ്ങളെല്ലാം രാത്രിയിൽ അറുത്തുമാറ്റിയ നിലയിലാണ്. കൊടിമരങ്ങളിലെ പതാകകളെല്ലാം തീയിട്ട് നശിപ്പിച്ചു. തുഷാരമുക്കിൽ ഇതിന് മുമ്പും കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇത് പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി നാട്ടിലെ സമാധാനാന്തരീക്ഷം കലുഷിതമാക്കാനുള്ള സി.പി.എമ്മി​ൻെറ ഗൂഢതന്ത്രമാണെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ ഇടവ റഹ്മാൻ കുറ്റപ്പെടുത്തി. കോൺഗ്രസ്​ പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്നും അതേസമയം കൊടിമരം നശിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊടിമരങ്ങൾ നശിപ്പിച്ചും കോൺഗ്രസ് പതാകകൾ കത്തിച്ചും സമാധാനം പുലരുന്ന നാട്ടിൽ അക്രമത്തിന് തിരികൊളുത്തുന്ന സി.പി.എമ്മിനെ തിരിച്ചറിഞ്ഞ് കോൺഗ്രസ്​ പ്രവർത്തകരെല്ലാം സമാധാനം പാലിക്കണമെന്ന് മുൻ എം.എൽ.എ വർക്കല കഹാർ, ഡി.സി.സി വൈസ് പ്രസിഡൻറ്​ പി.എം. ബഷീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ നിഹാൽ നിസാം എന്നിവരും വാർത്തകുറിപ്പിൽ പറഞ്ഞു.
Show Full Article
Next Story