Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Aug 2020 5:28 AM IST Updated On
date_range 31 Aug 2020 5:28 AM ISTപ്രമേഹരോഗികളിൽ കോവിഡ് മരണങ്ങൾ വർധിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: മറ്റ് രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരിൽ കോവിഡ് മരണത്തിനിരയാകുന്നവരുടെ എണ്ണം ഉയരുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രമേഹേരാഗികളിലും രക്തസമ്മർദം ഉയർന്നവരിലും കോവിഡ് മരണനിരക്ക് ഉയരുകയാണ്. മറ്റ് രോഗങ്ങൾക്ക് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ചവരിൽ 69 ശതമാനം പ്രമേഹ രോഗികളാണ്. 65 ശതമാനം പേർ രക്തസമ്മർദത്തിന് ചികിത്സയിൽ കഴിഞ്ഞവരും. 12 ശതമാനം അർബുദരോഗികളാണ്. ആറ് ശതമാനം പേർക്ക് മറ്റ് രോഗങ്ങളൊന്നുമില്ലാത്തവരും. (പ്രമേഹരോഗികളിൽ തന്നെ രക്തസമ്മർദവുമുള്ളവരുണ്ടെന്നതിനാലാണ് ശതമാനക്കണക്കിലെ വർധനക്ക് കാരണം). ജൂലൈയിലെ കോവിഡ് മരണങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള ആരോഗ്യവകുപ്പിൻെറ പഠനത്തിലാണ് ഇൗ നിഗമനങ്ങൾ. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ 280 കോവിഡ് മരണങ്ങളിൽ 187ഉം 60 വയസ്സിന് മുകളിലുള്ളവരാണ്. 66 പേർ 41-50 പ്രായപരിധിയിലുള്ളവരും. 8.3 ശതമാനം മാത്രമാണ് യാത്രാപശ്ചാത്തലമുള്ളവർ. ശേഷിക്കുന്നവരെല്ലാം സമ്പർക്കംമൂലം രോഗം ബാധിച്ചവരാണ്. തീവ്രപകർച്ചക്ക് പിന്നാലെ മരണനിരക്കിലും സ്വഭാവത്തിലും അപ്രതീക്ഷിത സാഹചര്യങ്ങൾ രൂപപ്പെടുന്നത് കണക്കിലെടുത്ത് പ്രത്യേക ഇടെപടൽ ആവശ്യമാണെന്ന് ആരോഗ്യവകുപ്പിെല ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രമേഹബാധിതരുടെയും രക്തസമ്മർദമുള്ളവരുടെയും എണ്ണം സംസ്ഥാനത്ത് താരതമ്യേന കൂടുതലാണ്. ഇത്രയധികം ആളുകളെ കൈകാര്യം ചെയ്യുന്നതിന് വിപുലമായ ആസൂത്രണം വേണം. സെപ്റ്റംബറിൽ രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ റിവേഴ്സ് ക്വാറൻറീൻ അടക്കം ജനകീയമായി കൂടുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിൻെറ നീക്കം. ഗുരുതര രോഗങ്ങളുള്ളവരെ ശ്രദ്ധിക്കുന്നതിന് പശ്ചിമ ബംഗാൾ മാതൃക സ്വീകരിക്കണമെന്നും ആവശ്യമുണ്ട്. ഗുരുതര രോഗങ്ങളുള്ളവരെ കണ്ടെത്താൻ സർവേ നടത്തിയായിരുന്നു ബംഗാളിലെ ഇടപെടലുകൾ. സംസ്ഥാനത്ത് ആശ വർക്കർമാരെയും അംഗൻവാടി ജീവനക്കാരെയും ഉൾപ്പെടുത്തി വേയാജനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. ഇവ പൂർണമാേണാ എന്ന് പരിശോധിച്ച് ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തി തുടർ ഇടപെടലുകൾക്കും ആലോചനയുണ്ട്. എം. ഷിബു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story