Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വര്‍ണ കള്ളക്കടത്ത്:...

സ്വര്‍ണ കള്ളക്കടത്ത്: കേന്ദ്രമന്ത്രിയുടെ പങ്ക് എന്‍.ഐ.എ അന്വേഷിക്കണം -എസ്.ഡി.പി.ഐ

text_fields
bookmark_border
തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത്​ നടത്തിയ കേസില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധര​ൻെറയും ജനം ടി.വി കോഒാഡിനേറ്റിങ് എഡിറ്ററായിരുന്ന അനില്‍ നമ്പ്യാരുടെയും പങ്ക് എന്‍.ഐ.എ അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍. സ്വര്‍ണ കള്ളക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ്​ വഴിയല്ലെന്ന് വി. മുരളീധരന്‍ തുടര്‍ച്ചയായി പ്രസ്താവനയിറക്കിയിരുന്നു. കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് എന്‍.ഐ.എയും കസ്​റ്റംസും പറയുമ്പോഴും കേന്ദ്രമന്ത്രി ഇതിനു വിരുദ്ധമായി പ്രസ്താവനയിറക്കിയത്​ ആരെ രക്ഷിക്കാനായിരുന്നു. എന്‍.ഐ.എയുടെയും കസ്​റ്റംസി​ൻെറയും റിപ്പോര്‍ട്ടിന്​ വിരുദ്ധമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ എന്തിനാണ് ഇത്തരത്തില്‍ നിലപാടെടുത്തതെന്ന് തെളിയേണ്ടതുണ്ട്. വി. മുരളീധര​ൻെറയും അനില്‍ നമ്പ്യാരുടെയും ടെലിഫോണ്‍ രേഖകള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്നും ഷാന്‍ ആവശ്യപ്പെട്ടു.
Show Full Article
Next Story