Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTകെയര്‍ ഹോമിലെ കുട്ടികള്‍ക്ക് മധുരവുമായി കലക്ടര്‍
text_fieldsbookmark_border
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിമന്‍-ചില്‍ഡ്രന്‍ ഹോമിലെ അന്തേവാസികള്‍ക്ക് മധുരവുമായി കലക്ടര്‍ ഡോ. നവജ്യോത് ഖോസ. പി.ടി.പി നഗറില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമിൽ മധുരവും സമ്മാനപ്പൊതികളുമായെത്തിയ കലക്ടറെ അന്തേവാസികളും ജീവനക്കാരും ചേര്‍ന്ന് സ്വീകരിച്ചു. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന് കീഴില്‍ മഹിള സമഖ്യാ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമില്‍ 18 പെണ്‍കുട്ടികളാണ് താമസിക്കുന്നത്. ജീവനക്കാരോട് കെയര്ഹോമിൻെറ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ കലക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ വിലയിരുത്തി. ഓണം പരമാവധി വീടുകളില്‍ ആഘോഷിക്കണമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ പറഞ്ഞു. കോവിഡിൻെറ പശ്ചാത്തലത്തിൽ ഓൾഡ് ഏജ് ഹോമുകളിലെ സന്ദർശനം ഒഴിവാക്കിയതായും ഓൺലൈനിലൂടെ ഇവിടങ്ങളിലെ ഓണാഘോഷങ്ങളുടെ ഭാഗമാകുമെന്നും കലക്ടർ അറിയിച്ചു.
Next Story