Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTകടലാസ് രഹിതം, കാലികം, അതിവേഗം...
text_fieldsbookmark_border
െഎ.ടി അധിഷ്ഠിതമാണ് കിഫ്ബിയുടെ എല്ലാ ഇടപാടുകളും. പദ്ധതികളുടെ വിലയിരുത്തൽ, നിർവഹണ ഏജൻസികളിൽ നിന്നുള്ള വിവരസമാഹരണം, വിശദമായ വിലയിരുത്തൽ റിപ്പോർട്ട് തയാറാക്കൽ, കിഫ്ബി ബോർഡിൻെറ അംഗീകാരവും ഉത്തരവുകളും, നിർവഹണ ഏജൻസികൾക്കുള്ള സാങ്കേതിക അനുമതി, ടെൻഡർ, കരാർ എന്നിവ കിഫ്ബിയെ അറിയിക്കൽ, പദ്ധതി നടപ്പാക്കുന്നതിന് ഓരോ കാലയളവിലും വേണ്ട പണത്തിൻെറ ആവശ്യകത, പദ്ധതിയിലുണ്ടായ മാറ്റങ്ങളും വ്യതിയാനങ്ങളും, പദ്ധതി പുനഃക്രമീകരണം തുടങ്ങി എല്ലാ പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നത് പ്രോജക്ട് ഫിനാൻസ് ആൻഡ് മാനേജ്‌മൻെറ് സിസറ്റ്ം (പി.എഫ്.എം.എസ്) വിഴിയാണ്. നിർവഹണ ഏജൻസികൾക്കും കരാറുകാർക്കും ഓൺലൈൻ വഴിയായി പണം കൈമാറുന്നത് ഫിനാൻസ് മാനേജ്‌മൻെറ് സിസ്റ്റം (എഫ്.എം.എസ്) വഴിയാണ്. കരാറുകാർ നിർവഹണ ഏജൻസിയിൽ ബിൽ സമർപ്പിച്ചത് മുതൽ പണം ലഭ്യമാക്കുന്നതുവരെ അവരുടെ ഫയൽനീക്കം സംബന്ധിച്ച വിവരങ്ങൾ അവർക്ക് ലഭ്യമാക്കുന്നതിനായി ബിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പദ്ധതികളുടെ പുരോഗതി അടയാളപ്പെടുത്തി അത് വിലയിരുത്തുന്നതിനാണ് പ്രോജക്ട് മോണിറ്ററിങ് ആൻഡ് അലർട്ട് സിസ്റ്റം (പി.എം.എ.എസ്). ഇൗ ആപ്ലിക്കേഷനുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർമിത ബുദ്ധിയുടെയും ഡിജിറ്റൽ േഡറ്റ വിശകലനത്തിൻെറയും സാധ്യതകൾ പ്രയോജനപ്പെടുത്തി പണലഭ്യതയും കൊടുത്തുതീർക്കേണ്ട ബാധ്യതയും അറിയുന്നതിനുള്ള അസെറ്റ് ലയബിലിറ്റി മാനേജ്‌മൻെറ് (എ.എൽ.എം)സംവിധാനം ആവിഷ്‌കരിച്ചുവരുന്നു. കൂടാതെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ ഡി.ഡി.എഫ്.എസ് എന്ന കടലാസ് രഹിത ഓഫിസ് സംവിധാനം പ്രയോജനപ്പെടുത്തിയാണ് നടന്നുവരുന്നത്. ലോക്ഡൗൺ കാലത്ത് 'വർക് ഫ്രം ഹോം' സുരക്ഷിതവും കാര്യക്ഷമവുമായ ഇ-ഗവേണൻസ് സംവിധാനമാണ് കിഫ്ബിക്കുള്ളത്. ലോക്ഡൗൺ കാലത്ത് 'വർക് ഫ്രം ഹോം' വിജയകരമായി നടപ്പാക്കാനായതും ഇൗ നൂതന സംവിധാനങ്ങളുടെ ഫലമായാണ്. കരാറുകാർക്കുള്ള ഒരൊറ്റ ബിൽ പേമൻെറ് പോലും ലോക്ഡൗൺ കാലത്ത് കിഫ്ബിയിൽ മുടങ്ങിയില്ല. ബിൽ പേമെൻറ് സ്റ്റാറ്റസ് കരാറുകാർക്ക് ഓൺലൈൻ വഴി അറിയാനും ഇ-ഗവേണൻസ് വഴി സാധിക്കുന്നുണ്ട്.
Next Story