Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTകടലാസിൽനിന്ന് യാഥാർഥ്യത്തിലേക്ക്...
text_fieldsbookmark_border
ആശയങ്ങളും പദ്ധതികളും കടലാസിലേക്കും പ്രവൃത്തിപഥത്തിലേക്കും എത്തുന്നതിന് കൃത്യമായ ആസൂത്രണമാണ് കിഫ്ബിക്കുള്ളത്. പദ്ധതികൾ സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പുവരുത്തുന്നത് മൂല്യനിർണയ വിഭാഗമാണ് (പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷൻ). കിഫ്ബിയിലേക്ക് പദ്ധതികൾ വരുന്നത് രണ്ട് തരത്തിലാണ്. ബജറ്റിൽ പ്രഖ്യാപിക്കുന്നവയാണ് ഇതിൽ ഇതിൽ ഒന്നാമത്തേത്. മന്ത്രിസഭ തീരുമാനം അനുസരിച്ച് കിഫ്ബിയിലേക്ക് വരുന്നവ രണ്ടാമത്തെ വിഭാഗത്തിലും. ഏതുവകുപ്പിന് കീഴിലാണോ പദ്ധതി വരുന്നത് ആ വകുപ്പ് ഒരു നിർവഹണ ഏജൻസി അഥവാ 'സ്‌പെഷൽ പർപസ് വെഹിക്കിളി'നെ (എസ്.പി.വി) പദ്ധതി നടത്തിപ്പ് ഏൽപിക്കും. ബജറ്റ് പ്രഖ്യാപനത്തിൻെറയോ അല്ലെങ്കിൽ മന്ത്രിസഭ യോഗതീരുമാനത്തിൻെറയോ അടിസ്ഥാനത്തിൽ ഇൗ നിർവഹണ ഏജൻസി പദ്ധതിയുടെ ഒരു വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) നൽകും. ഈ ഡി.പി.ആറിനെ വിശദമായി വിലയിരുത്തി മൂല്യനിർണയം നടത്തുന്നത് പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷനാണ്. പദ്ധതി കടലാസിൽ നിന്ന്് യാഥാർഥ്യത്തിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തിലെ നിർണായക പങ്കാണ് പ്രോജക്ട് അപ്രെയ്‌സൽ ഡിവിഷൻ വഹിക്കുന്നത്.
Next Story