Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2020 11:58 PM GMT Updated On
date_range 29 Aug 2020 11:58 PM GMTദശാബ്ദങ്ങളായി പറഞ്ഞുകേട്ടവ കൺമുന്നിൽ യാഥാർഥ്യമാകുന്നു
text_fieldsbookmark_border
നാം ഒരു പുതിയ കേരളം നിർമിക്കുകയാണ്. ദശാബ്ദങ്ങളായി പറഞ്ഞുകേൾക്കുകയും കടലാസുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന വികസനപദ്ധതികളാണ് ഇപ്പോൾ കേരളജനതക്ക് മുന്നിൽ യാഥാർഥ്യമാകുന്നത്. അടുത്ത പത്തോ പതിനഞ്ചോ വർഷം കൊണ്ടുപോലും യാഥാർഥ്യമാകാൻ സാധ്യത കുറവായിരുന്ന അത്ര വികസനപദ്ധതികളാണ് 140 നിയോജകമണ്ഡലങ്ങളിലുമായി പുരോഗമിക്കുന്നത്. വികസനപ്രക്രിയയിലെ പരമ്പരാഗത രീതികൾക്കപ്പുറം രാജ്യത്തിനുതന്നെ പുതിയ വികസനമാതൃക കാഴ്ചവെക്കുകയാണ് കേരളം. 57,000 കോടി രൂപ മുതൽമുടക്ക് വരുന്ന 730 പദ്ധതികളാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. സംസ്ഥാനചരിത്രത്തിൽതന്നെ സമാനതകളില്ലാത്ത വികസനമുന്നേറ്റമാണ് ഇത്. ഈ പദ്ധതികൾക്ക് വേണ്ട പണം കണ്ടെത്താൻ നടത്തിയ പ്രവർത്തനങ്ങളും രാജ്യത്തിനാകമാനം മാതൃകയാണ്. കിഫ്ബി അതിൻെറ മസാലബോണ്ട് വിൽപനയിലൂടെ അന്താരാഷ്ട്ര ധനകാര്യവിപണിയിലേക്ക് കാലൂന്നിയ ആദ്യത്തെ സംസ്ഥാന സർക്കാർ ഏജൻസിയായി മാറി. ചരിത്രപ്രധാനമായ ചുവടുെവെപ്പന്ന നിലയിൽ വ്യാപകമായ അഭിനന്ദനമാണ് ഇതിന് ലഭിച്ചത്. വികസനത്തിൻെറ മുൻഗണനകളെ അഭിമുഖീകരിക്കുന്നതിൽ സർക്കാറിൻെറ ഇച്ഛാശക്തിയാണ് ഇതിലൂടെ പ്രതിഫലിച്ചത്. കിഫ്ബിയുടെ പ്രവർത്തനത്തിലും സംവിധാനത്തിലും നിക്ഷേപകർക്കുള്ള വിശ്വാസമാണ് സംസ്ഥാനതല ഏജൻസിയായിട്ടുപോലും മികച്ച നിരക്കിൽ പണം ലഭ്യമാക്കാൻ സാധിച്ചത്. മറ്റു പല ധനകാര്യസ്ഥാപനങ്ങളും നമ്മുടെ സുതാര്യവും കാര്യക്ഷമവുമായ പ്രവർത്തനമികവിൽ ആകൃഷ്ടരായി പണം തരാൻ മുന്നോട്ട് വരുന്നുണ്ട് എന്നത് ശുഭസൂചനയാണ്. വമ്പൻ പദ്ധതികൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വികസിക്കേണ്ടതുണ്ട്. അത്തരത്തിലും കൃത്യമായ ദിശാബോധത്തോടെയാണ് സംസ്ഥാനസർക്കാർ പ്രവർത്തിക്കുന്നത്. അതിന് തെളിവാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഒരുങ്ങുന്ന 45,000 ഹൈടെക് ക്ലാസ് മുറികളും പതിനായിരത്തോളം സ്‌കൂളുകളിൽ തയാറാകുന്ന ഹൈടെക് ലാബുകളും. 141 സ്‌കൂളുകളാണ് മികവിൻെറ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്. ഇതിനുംപുറമെ 405 സ്‌കൂളുകൾ 50 ലക്ഷം മുതൽ ഒരു കോടി രൂപവരെ മുടക്കി നവീകരണത്തിൻെറ വിവിധഘട്ടങ്ങളിലാണ്. ആരോഗ്യമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. പദ്ധതികൾക്ക് ഫണ്ട് അനുവദിച്ച് ൈകയും കെട്ടി നോക്കിനിൽക്കുകയല്ല സർക്കാർ ചെയ്യുന്നത്. പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള കർശന നടപടികളും ഒപ്പം ഉണ്ടാകുന്നുണ്ട്. ഗുണനിലവാരമില്ലാത്ത പ്രവൃത്തികൾ കണ്ടെത്തിയാലുടൻ അവ നിർത്തിെവപ്പിച്ച്, പരിഹാരമാർഗങ്ങൾ നിർദേശിച്ച് അവയെ പ്രവൃത്തിപഥത്തിലേക്ക് തിരികെയെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുന്നതല്ല. മഹാപ്രളയത്തിൻെറയും മഹാമാരിയുടെയും ദുരിതങ്ങൾ അനുഭവിച്ചവരാണ് നമ്മൾ. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് കേരളം വികസനത്തിൻെറ ശരിയായ ദിശയിൽതന്നെ മുന്നേറുന്നു എന്നത് വളരെയധികം സന്തോഷവും അഭിമാനവും ഉളവാക്കുന്നതാണ്. അത് ഈ വേളയിൽ ഞാൻ നിങ്ങളോടും പങ്കുെവക്കുന്നു.
Next Story