Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTഭരണപക്ഷ യൂനിയൻ നേതാവിെൻറ അമിത വ്യഗ്രത വിവാദത്തിൽ
text_fieldsbookmark_border
ഭരണപക്ഷ യൂനിയൻ നേതാവിൻെറ അമിത വ്യഗ്രത വിവാദത്തിൽ തിരുവനന്തപുരം: സെക്രേട്ടറിയറ്റ് പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഭരണപക്ഷ യൂനിയൻ നേതാവ് കാട്ടിയ അമിത വ്യഗ്രത ചർച്ചയാകുന്നു. സാധാരണഗതിയിൽ പൊതുഭരണവകുപ്പ് സംബന്ധിച്ച സുപ്രധാന വിഷയത്തിൽ വിശദീകരണം നൽകുക വകുപ്പ് സെക്രട്ടറിയാണ്. അല്ലെങ്കിൽ സംസ്ഥാന പ്രോേട്ടാകോൾ ഒാഫിസർ. അതി പ്രധാനമായതോ വിവാദമോ ആണെങ്കിൽ സെക്രേട്ടറിയറ്റിൻെറ ആകെ ഭരണച്ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചീഫ് സെക്രട്ടറിയാണ് സംസാരിക്കുക. എന്നാൽ, തീപിടിത്ത വിഷയത്തിൽ അന്വേഷണം തീരുമാനിക്കുന്നതിനും പ്രാഥമിക സൂചന ലഭിക്കുന്നതിനും മുേമ്പ മാധ്യമങ്ങൾക്ക് മുന്നിൽ ആധികാരികമായി സംസാരിച്ചത് പൊതുഭരണവകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം അഡീഷനൽ സെക്രട്ടറി പി. ഹണിയാണ്. സെക്രേട്ടറിയറ്റിലെ പൂന്തോട്ട പരിപാലനം, ഗസ്റ്റ് ഹൗസുകൾ, മന്ത്രിമാരുടെ ഒാഫിസ് സജ്ജീകരിക്കൽ, ഒാഫിസിൻെറ ദൈനംദിന പരിപാലനം ഉൾപ്പെടെയാണ് ഹൗസ് കീപ്പിങ് വിഭാഗത്തിൻെറ ചുമതല. എന്നിട്ടും മാധ്യമങ്ങൾക്കുമുന്നിൽ സി.പി.എം അനുകൂല സെക്രേട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് കൂടിയായ ഹണി പറഞ്ഞത് 'വിവിധ ഗസ്റ്റ് ഹൗസുകളുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകളാണ് കത്തിയതെ'ന്നാണ്. ഇതാണ് സർക്കാറിനെ സംശയനിഴലിൽ നിർത്താൻ ഇടയാക്കിയതെന്നാണ് വിമർശനം. ജോയൻറ് പ്രേേട്ടാകോൾ ഒാഫിസർക്ക് േകാവിഡ് സ്ഥിരീകരിച്ചതിനാൽ പൊളിറ്റിക്കൽ വിഭാഗം രണ്ട് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. മറ്റ് ഉദ്യോഗസ്ഥർ ക്വാറൻറീനിൽ ആയിരുന്നു. പൊളിറ്റിക്കൽ വിഭാഗത്തിൽ ഇ ഫയലുകൾക്കൊപ്പം പേപ്പർ ഫയലുകളും ഉണ്ടായിരുന്നു. മന്ത്രിമാരുടെ വിദേശസന്ദർശനത്തിന് അനുമതി തേടൽ, എംബസികളും വിദേശ കോൺസുലേറ്റുകളുമായുള്ള കത്തിടപാട് എന്നിവ ഇൗ വിഭാഗത്തിലൂടെയാണ് നടക്കുന്നത്. ഡൽഹിയിലെയും മുംൈബയിലെയും കേരള ഹൗസുമായി ബന്ധപ്പെട്ട ഫയലുകൾ, കേസുകളുടെ രേഖകൾ, ദൈർഘ്യമേറിയ അച്ചടക്കനടപടിയുടെ ഫയലുകൾ, വൻകിട പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ തുടങ്ങിയവയുടെ ഹാർഡ്കോപ്പി ഇൗ വിഭാഗത്തിൽ സൂക്ഷിക്കാറുണ്ട്. ഇ ഫയലുകൾക്കൊപ്പം സുപ്രധാന രേഖകൾ പേപ്പർ പകർപ്പും എടുത്ത് സൂക്ഷിക്കാറുണ്ട്. പല മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥരും പരിശോധനക്കുള്ള സൗകര്യത്തിന് പേപ്പർ ഫയലുകളാണ് സൂക്ഷിക്കുന്നത്.
Next Story