Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'കേരള'യിൽ ഇന്ന്​...

'കേരള'യിൽ ഇന്ന്​ അംഗീകാരത്തിന്​ വരുന്നത്​ നൂറിലധികം കോഴ്​സി​െൻറ പാഠ്യപദ്ധതി

text_fields
bookmark_border
'കേരള'യിൽ ഇന്ന്​ അംഗീകാരത്തിന്​ വരുന്നത്​ നൂറിലധികം കോഴ്​സി​ൻെറ പാഠ്യപദ്ധതി തിരുവനന്തപുരം: കോവിഡി​ൻെറ മറവിൽ കേരള സർവകലാശാലയിൽ നൂറോളം കോഴ്സുകളുടെ പാഠ്യപദ്ധതി ഒറ്റദിവസം കൊണ്ട് ഓൺലൈൻ യോഗത്തിലൂടെ അംഗീകരിക്കുന്നതായി ആക്ഷേപം. എം.എസ്​സി, എം.ടെക്, എം.ബി.എ, എം.സി.എ, എം.എ, എം.കോം, എം.സി.​െജ കോഴ്സുകളുടെയും കോളജുകളിലെ ബിരുദ കോഴ്സുകളുടെയും പാഠ്യപദ്ധതിയാണ്​ വ്യാഴാഴ്​ച ഒാൺലൈനായി ചേരുന്ന അക്കാദമിക് കൗൺസിൽ യോഗം ഭേദഗതി ചെയ്യുന്നത്. സർവകലാശാല പി.ജി കോഴ്​സ്​ ചോയ്​സ്​ ക്രെഡിറ്റ്​ സെമസ്​റ്റർ (സി.എസ്​.എസ്​) രീതിയുടെ പുതിയ റെഗുലേഷനും അംഗീകാരത്തിന്​ വരുന്നുണ്ട്​. ഓരോ പഠന ബോർഡും പാഠ്യപദ്ധതിയിൽ കൊണ്ടുവരുന്ന മാറ്റം വിശദ ചർച്ചയില്ലാതെ അംഗീകരിക്കുന്നത്​ കോഴ്സുകളുടെ നിലവാരത്തകർച്ചക്ക്​ വഴിവെക്കുമെന്നാണ്​ പരാതി. വിവിധ കോഴ്​സുകൾക്കായി 5000ത്തോളം പേജുള്ള സിലബസ് കൗൺസിൽ അംഗങ്ങൾക്ക് അജണ്ടയായി ഇ-മെയിലിൽ ബുധനാഴ്​ചയാണ്​ അയച്ചുകൊടുത്തത്. ഇത് വായിക്കാനും ചർച്ചചെയ്യാനും ഒരുദിവസം മതിയാകില്ലെന്നാണ്​ കൗൺസിൽ അംഗങ്ങൾ തന്നെ പറയുന്നത്​. നാക് അംഗീകാരം ഇല്ലാതായ സർവകലാശാലയിൽ അടുത്തമാസം നാക്​ ടീം പരിശോധനക്ക്​ വരുമ്പോൾ പാഠ്യപദ്ധതി പുതുക്കിയതായി ബോധ്യപ്പെടുത്തുന്നതിനാണ്​ തിരക്കുപിടിച്ച സിലബസ് പരിഷ്​കരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story