Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTഓണ വിപണി സജീവം: കരവാരത്ത് പലവ്യജ്ഞനച്ചന്ത, ഒറ്റൂരും മണമ്പൂരും പച്ചക്കറിച്ചന്ത
text_fieldsbookmark_border
കല്ലമ്പലം: മേഖലയിൽ ഓണവിപണി സജീവമായതോടെ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലും ഓണച്ചന്തകൾക്ക് തുടക്കമായി. കരവാരം പഞ്ചായത്തിൽ കൺസ്യൂമർ ഫെഡും സർവിസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡൻറ് എസ്. മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പൊതു വിപണിയിൽ 1555 രൂപ വിലയുള്ള 25 ഇനങ്ങൾ അടങ്ങിയ കിറ്റിന് 1000 രൂപയാണ് വില. മണമ്പൂർ കൃഷിഭവൻെറ ആഭിമുഖ്യത്തിലുള്ള പച്ചക്കറിച്ചന്ത 27, 28, 29, 30 തീയതികളിൽ കടുവയിൽപള്ളിക്ക് സമീപമുള്ള ഇക്കോഷോപ്പിൽ നടക്കും. വിലകുറച്ച് പച്ചക്കറികൾ ലഭിക്കും. ഒറ്റൂർ പഞ്ചായത്തിൽ കൃഷിഭവൻെറ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച മുതൽ ഓണച്ചന്ത ആരംഭിക്കും. വടശ്ശേരിക്കോണം സ്വാശ്രയ കർഷകവിപണിയിൽ നടക്കുന്ന ഓണച്ചന്തയിൽ കർഷകരിൽനിന്ന് 10 ശതമാനം വിലകൂട്ടി ശേഖരിച്ച് 30 ശതമാനം വിലകുറച്ച് പച്ചക്കറികൾ വിൽപന നടത്തും.
Next Story