Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2020 11:58 PM GMT Updated On
date_range 26 Aug 2020 11:58 PM GMTശംഖിലി വനത്തിൽ ഉരുൾപൊട്ടൽ
text_fieldsbookmark_border
കുളത്തൂപ്പുഴ: ശംഖിലി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെതുടർന്ന് കുളത്തൂപ്പുഴ ആറിൽ ജലനിരപ്പ് ഉയർന്നു. ബുധനാഴ്ച രാത്രി ഏഴോടെയാണ് കുളത്തൂപ്പുഴ വനം റേഞ്ചിെല ശംഖിലി വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു. ചോഴിയക്കോട്, മിൽപാലം പ്രദേശങ്ങളിൽ ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്. പാറകളും കല്ലുകളും മരങ്ങളും ഒഴുകി ചോഴിയേക്കാട് പാലത്തിന് സമീപം തങ്ങിനിൽക്കുകയാണ്. താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗരൂകരായിരിക്കാൻ റവന്യൂ അധികൃതരും പൊലീസും നിർദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളുൾപ്പെടെ ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Next Story