Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷണം തൊണ്ടയിൽ...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു

text_fields
bookmark_border
fathima 23 ndd നെടുമങ്ങാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംകാവ് തമന്നയിൽ നസീർ-ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) യാണ് മരിച്ചത്. തികളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തുടർന്ന്, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം ആരോഗ്യ ഭവനിൽ ഓഫിസ് അസിസ്​റ്റൻറായിരുന്നു. സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് ആറു മാസമേയായിട്ടുള്ളൂ. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.
Show Full Article
Next Story