Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2020 11:58 PM GMT Updated On
date_range 24 Aug 2020 11:58 PM GMTമുഖ്യമന്ത്രി ഒളിേച്ചാടി, ജനം അവിശ്വാസം പാസാക്കി -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രി അവിശ്വാസപ്രമേയത്തിൽനിന്ന് ഒളിച്ചോടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. നനഞ്ഞ പടക്കമായിരുന്നു അദ്ദേഹത്തിൻെറ പ്രസംഗം. നിയമസഭ ചരിത്രത്തിലെ ഏറ്റവും ബോറൻ പ്രസംഗമായിരുന്നു അത്. ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങളിലൊന്നും മറുപടി നൽകിയില്ല. പമ്പാ മണൽകടത്ത്, സ്പ്രിൻക്ലർ, ബെവ്കോ വിവാദങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. നരേന്ദ്ര മോദിയെക്കുറിച്ച് ഒന്നും പറയാൻ ആർജവം കാട്ടിയില്ല. ജനം അവിശ്വാസം പാസാക്കി. സർക്കാറിൻെറ പ്രവർത്തനങ്ങൾ കറുത്ത അധ്യായമായി ജനം വിലയിരുത്തും. മാധ്യമപ്രവർത്തകർക്കെതിരായി പ്രവർത്തിച്ച സൈബർ ഗുണ്ടകൾക്ക് പ്രോത്സാഹനം നൽകുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. നിയമസഭയിൽ സ്പീക്കറുടെ നിലപാട് ദൗർഭാഗ്യകരമായിരുന്നു. തൻെറ പ്രസംഗെത്തയും സ്പീക്കർ തടസ്സപ്പെടുത്തി. സ്പീക്കർ എന്തിനാണ് മുഖ്യമന്ത്രിയെ പേടിക്കുന്നത്. സർക്കാറിൻെറ തെറ്റായ നടപടികൾക്കെതിരെ പോരാട്ടം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story