Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോട്ടോർവാഹന രേഖകളുടെ...

മോട്ടോർവാഹന രേഖകളുടെ കാലാവധി ഡിസംബർ വരെ നീട്ടി

text_fields
bookmark_border
തിരുവനന്തപുരം: മോട്ടോർവാഹനനിയമം, കേന്ദ്ര മോട്ടോർ വാഹനചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വർഷം മാർച്ച് 30, ജൂൺ ഒമ്പത്​ തീയതികളിൽ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. എല്ലാത്തരത്തിലുമുള്ള പെർമിറ്റുകൾ, ഫിറ്റ്നസ്, ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും സെപ്റ്റംബർ 30 വരെ സാധുവായി കണക്കാക്കാനായിരുന്നു തീരുമാനം. പുതിയ ഉത്തരവ്​ പ്രകാരം, 2020 ഫെബ്രുവരി ഒന്ന്​ മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ കാലഹരണപ്പെടുകയും ലോക്​ഡൗൺ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബർ 31 വരെ സാധുവായിരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story