Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2020 5:28 AM IST Updated On
date_range 25 Aug 2020 5:28 AM ISTവർക്കല നഗരസഭാ ജീവനക്കാരന് കോവിഡ്; ഓഫിസ് ചൊവ്വാഴ്ച പ്രവർത്തിക്കില്ല
text_fieldsbookmark_border
വർക്കല: നഗരസഭയിലെ ഫ്രണ്ട് ഒാഫിസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ നഗരസഭാ കാര്യാലയത്തിലെ 38 ജീവനക്കാരോടും ഒമ്പത് കൗൺസിലർമാരോടും ഹോം ക്വാറൻറീനിൽ പോകാൻ അധികൃതർ നിർദേശിച്ചു. തിരുവനന്തപുരം സ്വദേശിയായ ജീവനക്കാരന് തിങ്കളാഴ്ച ശാരീരിക അസ്വസ്ഥതയുണ്ടായി. തുടർന്ന്, ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആൻറിജൻ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഫലം വന്നപ്പോഴാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നഗസഭ ഒാഫിസ് പ്രവർത്തിക്കില്ല. ഒാഫിസ് മുഴുവനായും ചൊവ്വാഴ്ച അണുമുക്തമാക്കും. നഗരസഭയിൽ ആകെ 41 ജീവനക്കാരാണുള്ളത്. ആയതിനാൽ വരുന്ന ഒരാഴ്ചക്കാലം ഇവിെട നിന്നുള്ള സേവനങ്ങൾ ഭാഗികമായി മാത്രമേ പൊതുജനങ്ങൾക്ക് ലഭിക്കൂ. വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷ നൽകിയവരുടെ ഹിയറിങ് ഇനിമുതൽ ഓൺലൈനായി നടത്തും. വിശദവിവരങ്ങൾ ലഭിക്കാൻ ഷാജി റവന്യൂവിഭാഗം -98474 65145, ബീനാകുമാരി സൂപ്രണ്ട് -95671 47473, ശ്രീകല സൂപ്രണ്ട് -94461 22332 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story