Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTഅത്തം മുതല്‍ തിരുവോണം വരെ ഓണവിരുന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പിൻെറ നേതൃത്വത്തില്‍ സൗത്ത് സോണ്‍ കള്‍ചറല്‍ സെൻററും കേരള സര്‍ക്കാറിൻെറ സാംസ്കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവനും സംയുക്തമായി അത്തം മുതല്‍ തിരുവോണം വരെ 'മാവേലി മലയാളം' കലാവിരുന്ന് ഒരുക്കും. 22 മുതല്‍ 31 വരെ എല്ലാ ദിവസവും രാത്രി ഏഴുമുതല്‍ 8.30 വരെയാണ് കലാവിരുന്ന്. ഏഴുമുതല്‍ ഏഴര വരെ സൗത്ത് സോണ്‍ കള്‍ചറല്‍ സെൻറര്‍ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികളും ഏഴര മുതല്‍ എട്ടര വരെ ഭാരത് ഭവന് കേരളത്തിലെ കലാരൂപങ്ങളും അവതരിപ്പിക്കും. മാവേലി മലയാളം ഓണ്‍ലൈന്‍ അവതരണങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍വഹിക്കും. മന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും. https://www.facebook.com/AK.Balan.Official/ https://www.facebook.com/BharatBhavanKeralaOfficial/, https://www.facebook.com/szcc1986 എന്നീ ഫേസ്ബുക് പേജുകളിലും സാംസ്കാരിക വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളിലും തത്സമയം ലഭ്യമാകും.
Next Story