Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2020 11:58 PM GMT Updated On
date_range 21 Aug 2020 11:58 PM GMTമതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണം -ഡി.കെ.ഐ.എം.വി ബോര്‍ഡ്
text_fieldsbookmark_border
കൊല്ലം: കേന്ദ്ര സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം മദ്റസ വിദ്യാഭ്യാസത്തെയും അറബി ഭാഷാ പഠനത്തെയും സാരമായി ബാധിക്കാനിടയുണ്ടെന്ന് ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം വിലയിരുത്തി. നയത്തിലെ ഗുണപരമായ മാറ്റങ്ങള്‍ സ്വാഗതം ചെയ്യുന്നതോടൊപ്പം മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റി വേണം നടപ്പാക്കാനെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് കാല ദുരിതാശ്വാസ സഹായം മുഴുവന്‍ മുഅല്ലിംകള്‍ക്കും വിതരണം ചെയ്യാൻ തീരുമാനിച്ചു. ചെയര്‍മാന്‍ എ.കെ. ഉമര്‍ മൗലവി അധ്യക്ഷത വഹിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, സെക്രട്ടറി എന്‍.കെ. അബ്ദുല്‍ മജീദ് മൗലവി ,സി.എ. മൂസാ മൗലവി, മൈലാപ്പൂര് ഷൗക്കത്താലി മൗലവി, വി.എം. അബ്്ദുല്ല മൗലവി, സയ്യിദ് മുത്തുക്കോയ തങ്ങള്‍, കെ.കെ.സുലൈമാന്‍ മൗലവി, കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, എം.എം. ബാവാ മൗലവി, പാലുവള്ളി അബ്ദുല്‍ ജബ്ബാര്‍ മൗലവി, വൈ. നവാബുദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.
Next Story