Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവയോധികൻ വീട്ടിനുള്ളിൽ...

വയോധികൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ

text_fields
bookmark_border
കിളിമാനൂർ: നഗരൂർ തണ്ണിക്കോണത്ത് വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തണ്ണിക്കോണം വരിക്കാപ്പറ കാട്ടിൽ പുത്തൻവീട്ടിൽ അപ്പുവാണ്​ (80) മരിച്ചത്. വീട്ടിൽ ഒറ്റക്കായിരുന്നു താമസം. രണ്ടാഴ്ചമുമ്പ് കിളിമാനൂരിൽ താമസിക്കുന്ന മകനെത്തി വീട്ടിലേക്ക്​ വിളിച്ചെങ്കിലും പോകാൻ തയാറായില്ല. മൃതദേഹം പുഴുവരിച്ചും പട്ടികടിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുള്ളതായി നഗരൂർ സബ് ഇൻസ്‌പെക്ടർ എം. സാഹിൽ പറഞ്ഞു. പാറമലയുടെ മുകളിലും സമീപത്തും​ വീടുകളില്ലാത്തതിനാൽ വിവരം പുറത്തറിഞ്ഞില്ല. പാറയുടെ മുകളിലേക്ക്​ പോയയാൾ ദുർഗന്ധം വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലും പുറത്തും നായ്​ക്കൾ ഉണ്ടായിയുന്നു. നഗരൂർ പൊലീസ് നടപടി സ്വീകരിച്ചു.
Show Full Article
TAGS:
Next Story