Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹൈടെക് ഫിഷ്മാർട്ടുകൾ...

ഹൈടെക് ഫിഷ്മാർട്ടുകൾ എല്ലാമണ്ഡലങ്ങളിലും ആരംഭിക്കുമെന്ന്​ മന്ത്രി

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: ഹൈ​ടെ​ക് ഫി​ഷ്മാ​ർ​ട്ടു​ക​ൾ സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​റി​യി​ച്ചു. നി​ല​വി​ൽ ആ​റ് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ഇ​വ​യു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ച്ച ആ​ധു​നി​ക ഫി​ഷ്മാ​ർ​ട്ടി​ൻെറ ഉ​ദ്ഘാ​ട​നം വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ത്സ്യം സം​ഭ​രി​ച്ച് കോ​ൾ​ഡ് സ്​​റ്റോ​റേ​ജ് സം​വി​ധാ​ന​മു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി ഫി​ഷ്മാ​ർ​ട്ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ച്ച ഹാ​ർ​ബ​ർ മാ​നേ​ജ്‌​മൻെറ്​ സൊ​സൈ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​രം വി​ല സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ന്ന​തി​നും മ​ത്സ്യ​വി​പ​ണ​ന ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്​ സ​ഹാ​യ​ക​മാ​കും. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ന​ട​ത്തു​ന്ന ഫി​ഷ്മാ​ർ​ട്ടു​ക​ൾ​ക്ക് മ​ത്സ്യം ന​ൽ​കു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ത്സ്യം ല​ഭി​ക്കും. മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
Next Story