Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖ്യമന്ത്രി...

മുഖ്യമന്ത്രി നിക്ഷേപകരെ ഭീഷണിപ്പെടുത്തു​െന്നന്ന്

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തി​ൻെറ വികസനത്തിന് സഹായകരമായ പദ്ധതികളില്‍ പണം മുടക്കാന്‍ തയാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ആരോപിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കേരള വികസനത്തിന്​ വിരുദ്ധമായ സമീപനമാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2006ലാണ് വിമാനത്താവള സ്വകാര്യവത്കരണത്തിനുള്ള നടപടികള്‍ തുടങ്ങുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് സി.പി.എമ്മി​ൻെറ പിന്തുണയോടെ കോണ്‍ഗ്രസാണ്. അന്ന് എതിര്‍ക്കാതിരുന്നവര്‍ ഇന്ന് എതിര്‍പ്പുമായി വരുന്നതില്‍ ദുരൂഹതയുണ്ട്. സംസ്ഥാന സര്‍ക്കാറി​ൻെറ എതിര്‍പ്പിനെ മറികടന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനി വന്നാല്‍ വിപരീത ഫലമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. ഇപ്പോഴത്തെ എതിര്‍പ്പിനുപിന്നില്‍ പിണറായിയുടെ നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. പൊതുസമൂഹവും വ്യവസായ ലോകവും കേന്ദ്ര സര്‍ക്കാറി​ൻെറ തീരുമാനത്തിനൊപ്പമാണ്. എല്‍.ഡി.എഫ്‌, യു.ഡി.എഫ് കക്ഷികളുടെ വികസന വിരുദ്ധത ജനങ്ങള്‍ തിരിച്ചറിയുമെന്നും ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story