Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTവിമാനത്താവള സ്വകാര്യവത്കരണ നടപടികളുമായി സഹകരിക്കില്ല -ജോയൻറ് ആക്‌ഷൻ കൗൺസിൽ
text_fieldsbookmark_border
തിരുവനന്തപുരം: ഏറ്റവും നല്ലനിലയിലും ലാഭത്തിലും പ്രവർത്തിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യസ്ഥാപനത്തിന് കൈമാറാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് വള്ളക്കടവ്-വയ്യാമൂല ജോയൻറ് ആക്‌ഷൻ കൗൺസിൽ ചെയർമാൻ എ. സൈഫുദ്ദീൻ ഹാജിയും ജനറൽ കൺവീനർ എൻ. വിക്രമൻ നായരും അറിയിച്ചു. വിമാനത്താവളത്തിൻെറ തുടർന്നുള്ള വികസനത്തിന് നൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് 18 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളുമായി ആക്‌ഷൻ കൗൺസിൽ തത്വത്തിൽ സഹകരിച്ചിരുന്നതാണ്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വേണ്ടി സംസ്ഥാന സർക്കാറാണ് തദ്ദേശവാസികളുമായി വർഷങ്ങളോളം ചർച്ചകൾ നടത്തി ഒത്തുതീർപ്പിലെത്തിയിരുന്നത്. എന്നാൽ, സ്വകാര്യവത്കരിക്കുന്നതോടെ മുൻതീരുമാനങ്ങളിൽനിന്ന് ആക്‌ഷൻ കൗൺസിൽ പിൻവാങ്ങുകയാണെന്ന് അവർ വ്യക്തമാക്കി.
Next Story