Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2020 5:28 AM IST Updated On
date_range 20 Aug 2020 5:28 AM ISTേകാവിഡ് പ്രചാരണത്തിനായി പൊലീസിെൻറ പ്രചാരണം
text_fieldsbookmark_border
േകാവിഡ് പ്രചാരണത്തിനായി പൊലീസിൻെറ പ്രചാരണം തിരുവനന്തപുരം: ഓണക്കാലത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പഠിപ്പിക്കാന്‍ മാവേലിയുമായി പൊലീസിൻെറ പ്രചാരണം. എന്നാൽ, മാവേലിയാകാൻ ആളെ കിട്ടാനില്ല, പൊലീസുകാർ വേഷം കെേട്ടണ്ടെന്ന് സിറ്റി പൊലീസ് കമീഷണറുടെ നിർദേശം. തിരുവനന്തപുരം സിറ്റി പൊലീസിൻെറ 'സെയ്ഫ് ആൻഡ് ഹാപ്പി ഓണം' ബോധവത്കരണ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കുള്ള കൊറോണ മാർഗനിർദേശങ്ങളുമായിട്ടാണ് മാവേലി നഗരത്തിൽ എത്തിയത്. പാളയം മാർക്കറ്റിനു മുന്നിൽ സിറ്റി പൊലീസ് കമീഷണർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡി.സി.പി ഡോ. ദിവ്യ.വി.ഗോപിനാഥും സന്നിഹിതയായിരുന്നു. കോവിഡ് പ്രതിരോധത്തിലെ നയവും ശൈലിയും മാറ്റുന്നതിൻെറ ഭാഗമായാണ് തിരുവനന്തപുരം പൊലീസിൻെറ പുതിയ പരീക്ഷണം. എന്നാല്‍, കോവിഡിൻെറ സാഹചര്യത്തിൽ മാവേലി വേഷം കെട്ടാൻ ആൾക്കാരെ കിട്ടാത്തതും പൊലീസിനെ വലച്ചു. തങ്ങൾ വേഷം കെട്ടാൻ തയാറാണെന്ന് പൊലീസുകാരിൽ ചിലർ പറഞ്ഞെങ്കിലും അവർ മാവേലി വേഷം കെട്ടരുതെന്ന് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ നിര്‍ദേശിച്ചു. കോവിഡ് പിടിപെടാതെ ഓണം ആഘോഷിക്കണമെങ്കില്‍ പൊലീസിൻെറ നിയന്ത്രണങ്ങളെല്ലാം പാലിക്കണമെന്ന ഉപദേശമായിരുന്നു മാവേലി നൽകിയത്. ഇത് പറഞ്ഞ ശേഷം അവിടങ്ങളിലുണ്ടായിരുന്നവർക്കെല്ലാം മാസ്ക്കും സാനിറ്റൈസറും നൽകി. തുടർന്ന്, പാതാളത്തില്‍നിന്ന് വന്നതിനാല്‍ ക്വാറൻറീനിലേക്ക് പോകുന്നെന്നും ഓണത്തിന് പുറത്തിറങ്ങുമെന്നും വ്യക്തമാക്കി മടങ്ങി. കോവിഡിനെ നേരിടുകയെന്ന പുതിയ നയത്തിൻെറ ഭാഗമായാണ് സിറ്റി പൊലീസിൻെറ മാവേലിയുമൊത്തുള്ള യാത്ര. എന്നാല്‍ മാവേലിയെ ഉടന്‍ കണ്ടെത്തണമെന്ന നിര്‍ദേശം പൊലീസുകാര്‍ക്ക് തലവേദനയായി. പിന്നീട്, കിട്ടിയ ഒരു മാവേലിയുമായി ജീപ്പിൽ പൊലീസുകാർ ഒാരോ സ്റ്റേഷൻ പരിധിയിലേക്ക് ചീറിപ്പായുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story