Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 19 Aug 2020 11:58 PM GMTസാക്ഷരത മിഷനിലെ അനധികൃത നിയമന നീക്കം അവസാനിപ്പിക്കണം -വെൽഫെയർ പാർട്ടി
text_fieldsbookmark_border
തിരുവനന്തപുരം: സാക്ഷരത മിഷൻെറ സാങ്കൽപിക തസ്തികകളിൽ പ്രവർത്തിച്ചുവരുന്ന 82 സി.പി.എം പ്രവർത്തകരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. 10 വർഷം പൂർത്തിയാക്കിയവരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ വരുന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിക്കുമെന്ന വാർത്തയാണ് പുറത്തുവരുന്നത്. 14 ജില്ല കോഒാഡിനേറ്റർമാർ, 36 അസിസ്റ്റൻറ് കോഒാഡിനേറ്റർമാർ, ഓഫിസ് അസിസ്റ്റൻറുമാർ തുടങ്ങിയ തസ്തികകളിലാണ് സർക്കാർ അനധികൃത നിയമനം നടത്താൻ ശ്രമിക്കുന്നത്. കോവിഡ് കാലത്ത് ചെലവ് കുറക്കുന്നതിനുപകരം അനാവശ്യ തസ്തികകൾ സൃഷ്ടിച്ച് ഖജനാവ് കൊള്ളയടിക്കാനാണ് സർക്കാർ ശ്രമം. തൊഴിൽ തേടുന്ന ലക്ഷക്കണക്കിന് യുവാക്കളെ വഞ്ചിച്ചുകൊണ്ടാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയരണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Next Story