Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2020 11:58 PM GMT Updated On
date_range 18 Aug 2020 11:58 PM GMTപൊലീസുകാർക്കിടയിലെ ആൻറിജൻ പരിശോധന നിർത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങൾക്കായി നടത്തിവന്ന കോവിഡ് ആൻറിജൻ പരിശോധന നിർത്തിെവക്കാൻ നിർദേശം. വെൽഫെയർ ഫണ്ടിൽ നിന്നുൾപ്പെടെ പണമെടുത്താണ് എച്ച്.എൽ.എല്ലുമായി ചേർന്ന് ആൻറിജൻ പരിശോധന നടത്തിവന്നത്. എച്ച്.എൽ.എല്ലിൻെറ പരിശോധനക്ക് അംഗീകാരമിെല്ലന്ന ആക്ഷേപം ഉയർന്നിരുന്നു. അതിനൊടുവിലാണ് പരിശോധന നിർത്തിെവക്കാനും അതിനായി നിയോഗിക്കപ്പെട്ടവരെ മടക്കി യൂനിറ്റുകളിലേക്ക് അയക്കാനും മേധാവികൾക്ക് ഉത്തരവ് നൽകിയത്. ശേഷിക്കുന്ന പരിശോധനകൾ ആരോഗ്യവകുപ്പ് സൗജന്യമായി നടത്തുമെന്നും ഉത്തരവിലുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ ചെലവിൽ പരിശോധന നടത്തുേമ്പാൾ പൊലീസുകാരുടെ ശമ്പള വിഹിതത്തിൽനിന്ന് പണമീടാക്കി പരിശോധന നടത്തുന്നതിൽ പ്രതിഷേധം ഉയർന്നിരുന്നു. പൊലീസുകാർക്ക് 'കോവിഡ് പോരാളി' പിൻ (ചിത്രം) തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി കണ്ടെയ്ൻമൻെറ് സോണുകളിൽ 30 ദിവസത്തിലധികം ജോലിചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി 'കോവിഡ് വാരിയർ' (കോവിഡ് പോരാളി) പിൻ നൽകും. ബാഡ്ജ് പോലുള്ള പിൻ പൊലീസുകാർക്ക് ഇടത്തേ പോക്കറ്റിൻെറ ഫ്ലാറ്റിൽ കുത്താം. പിന്നിന് അർഹരായ പൊലീസുകാരുടെ പട്ടിക നൽകാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി നിർദേശം നൽകി.
Next Story