Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTആർ.സി.സിയിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ ഉദ്ഘാടനം
text_fieldsbookmark_border
തിരുവനന്തപുരം: ആർ.സി.സിയിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറപ്പി യൂനിറ്റിൻെറ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഓൺലൈനായി മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. പൂർണമായും സർക്കാർ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവിൽ ആണ് ഈ മെഷീൻ സ്ഥാപിച്ചത്. വിവിധ തരം അർബുദങ്ങളെ ചികിത്സിക്കാനാവശ്യമായ വ്യത്യസ്ത ഫ്രീക്വൻസിയുള്ള എക്സ്റേയും ഇലക്ട്രോൺ ബീമും കൃത്യതയോടെ ഉപയോഗിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. പാർശ്വഫലങ്ങൾ പരമാവധി കുറച്ച് അതികൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തിൽ നടത്താൻ കഴിയുന്നു എന്നതാണ് ഇതിൻെറ നേട്ടം. ആർ.സി.സിയുടെ ഹൈടെക് ചികിത്സാസങ്കേതങ്ങളുടെ നിരയിലേക്കാണ് ഈ റേഡിയോതെറപ്പി യൂനിറ്റും ഇടം പിടിച്ചിരിക്കുന്നത്. cap new radiotherapy machine photograph
Next Story