Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2020 11:58 PM GMT Updated On
date_range 17 Aug 2020 11:58 PM GMTകാട്ടാക്കടയിൽ ഒരു മരണം; കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലായി ഒമ്പത് പേർക്ക് കോവിഡ്
text_fieldsbookmark_border
കാട്ടാക്കട: കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നതില്‍ തിങ്കളാഴ്ച ഗൃഹനാഥന്‍ മരിച്ചു. കള്ളിക്കാട്, കുറ്റിച്ചൽ പഞ്ചായത്തുകളിലായി ഒമ്പത് പേർക്ക് പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആവുകയും ചെയ്തു. കാട്ടാക്കട കഞ്ചിയൂർക്കോണത്ത് വസന്തത്തിൽ എം.എസ്. പ്രതാപചന്ദ്രൻ നായർ (62) ആണ് മരിച്ചത്. ഇദ്ദേഹത്തിൻെറ ഭാര്യ വസന്ത ഉൾപ്പടെ ബന്ധുക്കളായ എട്ടുപേർ കോവിഡ് ചികിത്സയിലാണ്. കാട്ടാക്കടയിൽ തിങ്കളാഴ്ച പരിശോധനയില്ലായിരുന്നു. ചൊവ്വാഴ്ച 50 പേരുടെ പരിശോധന നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത അറിയിച്ചു. കഴിഞ്ഞദിവസം കാട്ടാക്കടപട്ടണം പൂർണമായും ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ അഗ്നിരക്ഷാസേന അണുനശീകരണം നടത്തി. കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച നടന്ന കോവിഡ് പരിശോധനയിൽ നിരപ്പുക്കാല വാർഡിലെ ഇടവാച്ചൽ നാല് പേർക്കും മൈലക്കര ഒരാൾക്കും അമ്പൂരിയിലെ കുടപ്പനമൂട് ഒരാൾക്കുമുൾപ്പെടെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കുറ്റിച്ചൽ പഞ്ചായത്തിൽ നെടുമങ്ങാട് ജില്ല ആശുപത്രിയിലെ പരിശോധനയിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ മന്തിക്കളം, തച്ചൻകോട്, പരുത്തിപ്പള്ളി, പേഴുംമൂട് വാർഡുകൾ കണ്ടെയ്ൻമൻെറ് സോണാണ്. കൂടാതെ ആദിവാസി മേഖലയിലെ ചോനമ്പാറ, വനം അതിരിടുന്ന കോട്ടൂർ എന്നിവിടങ്ങളിൽ നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. പൂവച്ചൽ പഞ്ചായത്തിൽ തിങ്കളാഴ്ച പരിശോധനയില്ലായിരുന്നു. ഇവിടെ ആലമുക്ക് വാർഡ് വീണ്ടും കണ്ടെയ്ൻമൻെറ് സോണായി. കൂടാതെ ഉണ്ടപ്പാറ, പൊന്നെടുത്തകുഴി, ചായ്ക്കുളം വാർഡുകളും കണ്ടെയ്ൻമൻെറ് സോണാണ്. ചൊവ്വാഴ്ച 50 പേരുടെ പരിശോധന വീരണകാവ് ആശുപത്രിയിൽ നടക്കും
Next Story