Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊലീസ്...

പൊലീസ് കസ്​റ്റഡിയിലെടുത്തയാൾ സ്​റ്റേഷനിൽ തൂങ്ങിമരിച്ചനിലയിൽ

text_fields
bookmark_border
തിരുവനന്തപുരം: മൊബൈൽഫോൺ മോഷണത്തിന് . പൂന്തുറ സ്വദേശി അൻസാരിയെയാണ് (36) ഫോർട്ട് പൊലീസ് സ്​റ്റേഷനിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ടാണ് കിഴക്കേകോട്ടയിൽ മൊബൈൽഫോൺ മോഷണവുമായി ബന്ധപ്പെട്ട് നാട്ടുകാർ പിടികൂടിയ അൻസാരിയെ ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ കസ്​റ്റഡിയിലെടുത്തത്. തുടർന്ന്, രണ്ടുപൊലീസുകാരെ കാവലിനായി ഏർപ്പെടുത്തി. എന്നാൽ, രാത്രിയോടെ മൂത്രമൊഴിക്കണമെന്നാവശ്യപ്പെട്ട് ശൗചാലയത്തിലേക്ക് പോകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പുറത്തെത്താത്തതിനെ തുടർന്ന് വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിനിൽക്കുന്നതായി കണ്ടത്. തുടർന്ന്, ജനറൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചതായി പൊലീസ് അറിയിച്ചു. കസ്​റ്റഡി മരണത്തെ തുടർന്ന്, ഡി.സി.പി ദിവ്യഗോപിനാഥിൻെറ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്​റ്റേഷനിലെത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story