Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2020 11:58 PM GMT Updated On
date_range 16 Aug 2020 11:58 PM GMTപൊലീസ് നിയന്ത്രണത്തിൽ വ്യാപാരികൾ പ്രതിഷേധത്തിൽ
text_fieldsbookmark_border
ബാലരാമപുരം: കോവിഡ് കാലത്തുപോലും എല്ലാദിവസവും പ്രവർത്തിച്ചിരുന്ന കടകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ തുറക്കാനുള്ള തീരുമാനത്തിൽ വ്യാപാരികൾക്ക് പ്രതിഷേധം. മൂന്ന് ദിവസം മുമ്പ് പൊലീസും വ്യാപാരി നേതാക്കളും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് റോഡിന് ഇരുവശങ്ങളിലുമുള്ള കടകൾ ഒരുദിവസം ഇടവിട്ട് ഓരോവശവും തുറക്കാമെന്ന തീരുമാനമായത്. നിയന്ത്രണം ശക്തമായതോടെ പല കടകളിലും ആദ്യത്തേതിനേക്കാൾ തിരക്ക് വർധിച്ചു. റോഡിന് രണ്ട് വശങ്ങളിലും പുതുതായി കടകൾ തുടങ്ങിയവരുമുണ്ട്. സാധാരണക്കാരായ വ്യാപാരികളുടെ ഓണക്കച്ചവടത്തെ ഇത് ബാധിക്കുന്നതായി പരാതിയുണ്ട്.
Next Story