Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:59 PM GMT Updated On
date_range 14 Aug 2020 11:59 PM GMTതേനീച്ചക്കൃഷി പരിശീലന പരിപാടി
text_fieldsbookmark_border
തിരുവനന്തപുരം: കേരള സർക്കാർ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള കാർഷിക സർവകലാശാലയുടെ ആഭിമുഖ്യത്തിൽ വെള്ളായണി കാർഷിക കോളജ് തേനീച്ച പരാഗണ ഗവേഷണകേന്ദ്രം, ശാസ്ത്രീയമായി തേനീച്ച വളർത്തലിൽ 17 മുതൽ 21 വരെ അഞ്ചുദിവസം 2 മണിക്കൂർ വീതമുള്ള ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കും. തൊഴിൽരഹിതരായ ചെറുപ്പകാർക്ക് ഒരു വരുമാന മാർഗം എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ക്ലാസുകളിലേക്ക് തേനീച്ച വളർത്തലിൽ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. രജിസ്േട്രഷൻ ലിങ്ക് കാർഷിക സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
Next Story