Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2020 11:58 PM GMT Updated On
date_range 13 Aug 2020 11:58 PM GMTമരണപ്പെട്ട രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
text_fieldsbookmark_border
കാട്ടാക്കട: പൂവച്ചല്‍ ആലമുക്കില്‍ മരിച്ച ഹൃദ്രോഗിക്കും ആമച്ചൽ കൊല്ലകോണത്ത് മരിച്ച അര്‍ബുദരോഗിക്കും കോവിഡ് സഥിരീകരിച്ചു. പൂവച്ചൽ ആലമുക്ക് ഷാൻ മൻസിലിൽ അബ്ദുൽ റഷീദ്(61), കാട്ടാക്കട ആമച്ചൽ കൊല്ലകോണം ചാത്തൻവിള വീട്ടിൽ കുട്ടപ്പൻെറ ഭാര്യ ഓമന(72) എന്നിവരുടെ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ രണ്ടുപേരും കഴിഞ്ഞ 11നാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളുടെയും മരണാനന്തര ചടങ്ങുകള്‍ക്ക് എത്തിയവരുടെയും സമ്പര്‍ക്കപട്ടിക ശേഖരിച്ച് പരിശോധന നടത്തുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് തുടങ്ങി.
Next Story