Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തി​െൻറ...

കേരളത്തി​െൻറ ആവശ്യങ്ങളിൽ ഇടപെടുമെന്ന്​ ശ്രേയാംസ്‌; പ്രതീകാത്മക മത്സരമെന്ന്​ കൽപകവാടി

text_fields
bookmark_border
കേരളത്തി​ൻെറ ആവശ്യങ്ങളിൽ ഇടപെടുമെന്ന്​ ശ്രേയാംസ്‌; പ്രതീകാത്മക മത്സരമെന്ന്​ കൽപകവാടി തിരുവനന്തപുരം: ശക്തമായ മതേതര നിലപാട് സ്വീകരിക്കുകയ​ും പരിസ്ഥിതിവിഷയങ്ങളിലും കേരളത്തി​ൻെറ ആവശ്യങ്ങളിലും പാര്‍ലമൻെറില്‍ ഇടപെടാന്‍ ശ്രമിക്കുകയും ചെയ്യുമെന്ന്​ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ പത്രിക സമര്‍പ്പിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ എല്‍.ജെ.ഡി സംസ്ഥാന പ്രസിഡൻറ്​ എം.വി. ശ്രേയാംസ്‌ കുമാര്‍. ജയപരാജയ​െത്തക്കാൾ പ്രതീകാത്മക മത്സരമാണ്​ നടക്കുന്നതെന്ന്​ പത്രിക സമര്‍പ്പിച്ചശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ യു.ഡി.എഫ്​ സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടിയും പറഞ്ഞു. രാജ്യസഭസീറ്റ്​ എല്‍.ജെ.ഡിക്ക്​ നൽകിയ എൽ.ഡി.എഫ്​ തീരുമാനത്തിന്​ നന്ദി പറഞ്ഞ ശ്രേയാംസ്‌ കുമാര്‍, വോ​െട്ടുപ്പ്​ ജനാധിപത്യത്തി​ൻെറ ഭാഗമാ​െണന്നും ആരുടെയും വോട്ട്​ വേണ്ടെന്ന്​ പറയുന്നില്ലെന്നും വ്യക്തമാക്കി. യു.ഡി.എഫിൽനിന്ന്​ മാറിനിൽക്കുന്ന കേരള കോൺഗ്രസ്​-ജോസ്​ പക്ഷവുമായി എന്തെങ്കിലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയോയെന്ന്​ പറയാൻ താൻ ​​ ​പ്രാപ്​തനുമല്ല.​ നിഷ്​പക്ഷനിലപാട്​ സ്വീകരിക്കുമെന്നാണ്​ പി.സി. ജോർജ്​ അറിയിച്ചിട്ടുള്ളത്​. നിയമസഭയിൽ എൽ.ഡി.എഫിന്​ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യസഭതെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള അംഗബലം ഇല്ലെങ്കിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിനിൽക്കുന്ന സർക്കാറി​നോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നതി​ൻെറ ഭാഗമായാണ്​ യു.ഡി.എഫ്​ മത്സരിക്കുന്നതെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല അറിയിച്ചു. കർഷക​ൻെറ പ്രതിനിധിയായാണ്​ ലാൽ വർഗീസ്​ മത്സരിക്കുന്നത്​. കേരള കോൺഗ്രസ്​ ജോസ്​ പക്ഷത്തെ യു.ഡി.എഫ്​ യോഗത്തിൽനിന്ന്​ മാത്രമാണ്​ മാറ്റിനിർത്തിയിത്​. യു.ഡി.എഫിൽനിന്ന്​ അവരെ പുറത്താക്കിയിട്ടില്ല. സ്വാഭാവികമായും അവരുടെ വോട്ടും പ്രതീക്ഷിക്കുന്നു. ബി.ജെ.പി അംഗത്തി​ൻെറ വോട്ട്​ തങ്ങൾ ചോദിക്കില്ല. സി.പി.എമ്മിനുള്ള വോട്ടാണത്​. സ്​പീക്കർ തെരഞ്ഞെടുപ്പിൽ അങ്ങനെയായിരുന്നു. നിയമസഭസമ്മേളനം വിളിച്ചുചേർത്ത്​ ഗവർണർ വിജ്ഞാപനം പുറത്തിറക്കിയാലുടൻ സർക്കാറിനും സ്​പീക്കർക്കും എതിരായ അവിശ്വാസ നോട്ടീസ്​ നൽകും. നോട്ടീസിന്​ 14 ദിവസത്തെ സമയപരിധി വേണമെന്ന്​ പറഞ്ഞ്​ സ്​പീക്കർക്കെതിരായ പ്രമേയം തള്ളാൻ കഴിയില്ല. കൃത്യമായി സഭ വിളിച്ചുകൂ​േട്ടണ്ട ഉത്തരവാദിത്തം സർക്കാറിനാണ്​. സാ​േങ്കതികമായി എൽ.ഡി.എഫിന്​ സഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനവിശ്വാസമില്ലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്​ മുന്നിൽ മുഖ്യമന്ത്രി ചൂളുന്നു. വനിതാമാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ​െക്കതിരെ സി.പി.എം സൈബർ ആക്രമണം നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Show Full Article
Next Story