Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTകോവിഡ് കൂടുേമ്പാഴും തിക്കും തിരക്കും കുറയുന്നില്ല
text_fieldsbookmark_border
കാട്ടാക്കട: ഗ്രാമീണമേഖലയില്‍ കോവിഡ് രോഗികള്‍ അനുദിനം കൂടുമ്പോഴും സർക്കാർ ഒാഫിസുകൾ, അക്ഷയ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും തിരക്കിന് കുറവില്ല. സാമൂഹിക അകലം മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഒാഫിസുകളിൽ എത്തുന്നവരുടെ എണ്ണം ദിനവും വർധിക്കുന്നു. ലൈഫ് പദ്ധതിയുടെ സമയപരിധി 27 ആക്കിയിട്ടും വില്ലേജ് ഒാഫിസിലും അക്ഷയയിലും ഇപ്പോഴും തിരക്കാണ്. ബാങ്കുകൾക്ക് മുന്നിൽ പെൻഷനും നിക്ഷേപത്തിനും എത്തി കാത്തുനിൽക്കുന്നവരുടെ എണ്ണവും കൂടുതലാണ്. പല സര്‍ക്കാര്‍ ഒാഫിസുകളുടെയും പ്രവര്‍ത്തനം പൂർണതോതിലല്ലാത്തതിനാൽ നിരവധി തവണ ഒാഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥയുമുണ്ടാകുന്നു. താലൂക്ക് ഒാഫിസ്, പഞ്ചായത്ത് ഒാഫിസ്, വില്ലേജ് ഒാഫിസ് എന്നിവിടങ്ങളിൽ ജീവനക്കാർ പരിമിതമാണ്. കോവിഡ് മാർഗനിർേദശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവാത്ത സാഹചര്യമാണ്. ചിത്രം: കാട്ടാക്കട വില്ലേജാഫിസിന് മുന്നിലെ തിരക്ക്
Next Story