Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTനെയ്യാറ്റിൻകരയിലെ കോവിഡ് കെയർ സെൻററുകൾ ഇനിയും തുറന്നില്ല
text_fieldsbookmark_border
നെയ്യാറ്റിൻകരയിലെ കോവിഡ് കെയർ സൻെററുകൾ ഇനിയും തുറന്നില്ല നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലും പരിസരപ്രദേശങ്ങളിലും കോവിഡ് േപാസിറ്റിവ് കേസുകൾ അനുദിനം വർധിക്കുമ്പോൾ കോവിഡ് കെയർ സൻെറുകൾ തുറക്കുന്നതിൽ അനാസ്ഥ. സൻെററുകൾ തുറക്കാൻ വൈകുന്നത് എം.എൽ.എയുടെ വൈരാഗ്യബുദ്ധിമൂലമാണെന്ന ആരോപണവുമായി മുൻ എം.എൽ.എ ആർ. സെൽവരാജ് രംഗത്തെത്തി. എം.എൽ.എയും പ്രാദേശിക ഭരണ നേതൃത്വങ്ങളുമായുള്ള അസ്വാരസ്യങ്ങളാണ് പണിതീർന്നിട്ടും കോവിഡ് കെയർ സൻെററുകൾ തുറക്കാൻ വൈകുന്നതിന് കാരണമെന്നാണ് ആരോപണം. പണിപൂർത്തിയാകാത്തതിനാലാണ് ചികിത്സാകേന്ദ്രം തുറക്കാൻ വൈകുന്നതെന്ന എം.എൽ.എയുടെ വിശദീകരണം വസ്തുതയല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കുളത്തൂർ പഞ്ചായത്തിലെ ചികിത്സാ കേന്ദ്രങ്ങൾ പൂർണസജ്ജമാണെന്നും അവ തുറന്നുകൊടുക്കാൻ അനുവദിക്കാതെ എം.എൽ.എ കോവിഡ് കാലത്തും രാഷ്ട്രീയം കളിക്കുകയാണെന്നും പഞ്ചായത്തധികൃതർ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവിടത്തെ ശുചിമുറികളടക്കം നിർമാണം പൂർണമായും തീർന്നിട്ട് ദിവസങ്ങളേറെയായി. സന്നദ്ധ പ്രവർത്തകരും സജ്ജമാണ്. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ കോവിഡ് പോസിറ്റിവ് ആകുന്ന രോഗികളെ മറ്റ് മണ്ഡലങ്ങളിലെ ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. പണി പൂർത്തിയായ കോവിഡ് കെയർ സൻെററുകൾ അടിയന്തരമായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്തുനൽകിയതായി ആർ. സെൽവരാജ് പറഞ്ഞു.
Next Story