Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 11:58 PM GMT Updated On
date_range 12 Aug 2020 11:58 PM GMTഅനധികൃത ഒാേട്ടാ സ്റ്റാൻഡും ഷെഡും നീക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: ശാസ്തമംഗലം - മരുതംകുഴി റോഡിൽ സ്വകാര്യ വ്യക്തിയുടെ വീടിന് മുൻവശമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡും അനധികൃതമായി നിർമിച്ച ഷെഡും നീക്കം ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരാതി വാസ്തവമാണെന്ന് കണ്ടെത്തിയിട്ടും സമയബന്ധിതമായി പരിഹരിക്കാൻ നഗരസഭക്ക് കഴിയാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. എസ്. ലക്ഷ്മിപ്രിയ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. വിഷയത്തിൽ നഗരസഭയും പൊലീസും റിപ്പോർട്ട് സമർപ്പിച്ചു. നഗരാസൂത്രണ സമിതി അധ്യക്ഷൻെറ നേതൃത്വത്തിൽ നടന്ന സംയുക്തപരിശോധനയിൽ ഓട്ടോസ്റ്റാൻഡും ഷെഡും അനധികൃതമാണെന്ന് കണ്ടെത്തിയതായി നഗരസഭാസെക്രട്ടറി കമീഷനെ അറിയിച്ചു. ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ല ട്രാഫിക് അഡ്വൈസറി കമ്മിറ്റി അധ്യക്ഷൻ എന്ന നിലയിൽ കലക്ടറും ജില്ല പൊലീസ് മേധാവിയും ആവശ്യമായ നടപടിയെടുക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
Next Story