Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാട് മോഷണം;...

മാട് മോഷണം; സി.സി.ടി.വി ദൃശ്യവുമായി മോഷ്​ടാവിനെ തേടി കഠിനംകുളം പൊലീസ്

text_fields
bookmark_border
കഠിനംകുളം: പഞ്ചായത്തിലെ പുതുക്കുറിച്ചി കോൺവൻെറ്​-ചേരമാൻ തുരുത്ത് റോഡിന് സമീപത്തെ വീടുകളിൽ കഴിഞ്ഞദിവസം നടന്ന മാട്​ മോഷണത്തി​ൻെറ സി.സി.ടി.വി ദൃശ്യവുമായി മോഷ്​ടാവിനെ തേടി കഠിനംകുളം പൊലീക്​. ചേരമാൻതുരുത്ത് പാലത്തിന് സമീപം നാസിമുദ്ദീ​ൻെറ വീടിന് പുറകിലുള്ള ചായ്പ്പിൽ കെട്ടിയിട്ടിരുന്ന പോത്തും സമീപത്തെ ഷാഹുലി​ൻെറ കാളയുമാണ് മോഷണം പോയത്. കഴിഞ്ഞ മാസം 30നും നസിമി​ൻെറ ഉടമസ്ഥതയിലുള്ള ഒരുപോത്ത് ഇതേസ്ഥലത്തുനിന്ന്​ മോഷണം പോയിരുന്നു. അന്നും കഠിനംകുളം പൊലീസിന് പരാതി നൽകിയിരുന്നു. രണ്ടാമതും മാടുകൾ മോഷണം പോയതോടെ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷ്​ടാവിനെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. മോഷ്​ടാവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് പ്രതിയെ പിടികൂടാനാകുമെന്നും കഠിനംകുളം പൊലീസ് പറഞ്ഞു. ചിത്രം: CCTV
Show Full Article
Next Story