Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 11:58 PM GMT Updated On
date_range 11 Aug 2020 11:58 PM GMTഗ്രാമീണറോഡുകൾ നവീകരിക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പാറശ്ശാല നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളിലായി 20 ഗ്രാമീണറോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ആറുകോടി രൂപ അനുവദിച്ചതായി സി.കെ. ഹരീന്ദ്രൻ എം.എൽ.എ അറിയിച്ചു. കടൽഭിത്തി നിർമാണം; അവലോകനയോഗം ചേർന്നു തിരുവനന്തപുരം: വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം വിലയിരുത്തുന്നതിന് ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. തീരദേശ മേഖലയിൽ കടൽഭിത്തി ഇല്ലാത്തിടത്ത് അടിയന്തരമായി നിർമാണം ആരംഭിക്കാനും നിർമാണം പുരോഗമിക്കുന്ന പ്രദേശങ്ങളിൽ പണി അതിവേഗം പൂർത്തിയാക്കാനും കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കടലാക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് കലക്ടർ അടിയന്തരയോഗം വിളിച്ചത്. എ.ഡി.എം വി.ആർ വിനോദ്, ആർ.ഡി.ഒ ജോൺ സാമുവൽ, ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടി കലക്ടർ അനു എസ്. നായർ, വിവിധ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അവലോകനയോഗം ചേർന്നു തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ അവലോകനയോഗം ചേർന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ചടങ്ങുകൾ സംഘടിപ്പിക്കുക. ഡോക്ടറും നഴ്‌സും ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകരെ സ്റ്റേഡിയത്തിൽ നിയോഗിക്കും. കൂടാതെ ആംബുലൻസുകളുടെ സേവനവും ഉറപ്പുവരുത്തും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം പരമാവധി നൂറുപേരെ ഉൾപ്പെടുത്തിയാകും പരിപാടികൾ സംഘടിപ്പിക്കുക.
Next Story