Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെൺകുട്ടികളെ...

പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
കോവളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവല്ലം പൊലീസ് അറസ്​റ്റ്​ ചെയ്തു. പുഞ്ചക്കരി കിഴക്കേക്കരി പുതുവൽപുത്തൻ വീട്ടിൽ മഹേഷ് (29) ആണ് അറസ്​റ്റിലായത്. 2019 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും മറ്റ് രണ്ടുപേരും ചേർന്ന് ഇവരുടെ സുഹൃത്തി​ൻെറ വീട്ടിലെത്തി പത്തും ഏഴും വയസ്സുള്ള പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിച്ച കേസിലാണ് അറസ്​റ്റ്. സംഭവത്തിൽ പ്രതികളായിരുന്ന മറ്റ് രണ്ടുപേരെ നേരത്തേ തിരുവല്ലം പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു. കേസിൽ രണ്ടാം പ്രതിയായ ഇയാൾ പറണ്ടോട് ഭാഗത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞ ദിവസം തിരുവല്ലം ഭാഗത്തെത്തിയ പ്രതിയെ എസ്.എച്ച്.ഒ സജികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ബിബിൻ പ്രകാശ്, സി.പി.ഒ രാജീവ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. അറസ്​റ്റ്​ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ഫോട്ടോ: IMG-20200810-WA0028 പോക്സോ കേസിൽ അറസ്​റ്റിലായ പ്രതി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story