Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2020 11:58 PM GMT Updated On
date_range 10 Aug 2020 11:58 PM GMTഒാൺലൈൻ ചിത്രരചനാമത്സരം
text_fieldsbookmark_border
തിരുവനന്തപുരം: കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ച് ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 14,15 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ രക്ഷാകർത്താക്കൾ, അധ്യാപകർ, അനധ്യാപകർ, േപ്ലക്ലാസ്, എൽ.കെ.ജി, യു.കെ.ജി തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. 1500 ഒാളം പേർ വിവിധ മത്സരങ്ങളിൽ പെങ്കടുക്കും. ഒാൺലൈൻ സ്വാതന്ത്ര്യദിന ക്വിസ് പ്രോഗ്രാം ഇതോടൊപ്പം നടക്കുമെന്ന് സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ്, പ്രിൻസിപ്പൽമാരായ എം.എൻ. മീര, എം.എസ്. ബിജോയി എന്നിവർ അറിയിച്ചു. മഴക്കെടുതിയിൽ കിണറും കുളിമുറിയും ജലസംഭരണിയും തകർന്നു കല്ലമ്പലം: പ്രകൃതിക്ഷോഭം മണമ്പൂർ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിൽ വൻ നാശം വിതച്ചു. മണമ്പൂർ വലിയവിളയിൽ എസ്.എസ് മൻസിലിൽ ഷംസുദ്ദീൻെറ വീട്ടിലെ കുളിമുറിയും വാട്ടർടാങ്കും കിണറും പൂർണമായും തകർന്നു. കുടുംബാംഗങ്ങൾ വീട്ടിനുള്ളിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടരലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. സമീപദേശങ്ങളിൽ വാഴ, റബർ, മരച്ചീനി തുടങ്ങിയവക്ക് വ്യാപകനാശനഷ്ടം സംഭവിച്ചു. പല വീടുകളിലെയും മതിലുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അമ്പിളിപ്രകാശിൻെറ നേതൃത്വത്തിൽ പ്രകൃതിക്ഷോഭ സ്ഥലങ്ങൾ സന്ദർശിച്ചു. കാപ്ഷൻ ചിത്രം: IMG-20200810-WA0071 മണമ്പൂർ പഞ്ചായത്തിലെ വലിയവിളയിൽ എസ്.എസ് മൻസിലിൽ ഷംസുദ്ദീൻെറ വീട്ടിൽ മഴക്കെടുതിമൂലം കിണർ, കുളിമുറി, വാട്ടർടാങ്ക് തുടങ്ങിയവ തകർന്നനിലയിൽ
Next Story