Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2020 11:58 PM GMT Updated On
date_range 9 Aug 2020 11:58 PM GMTവർഗീയതയെ സ്നേഹത്തിെൻറയും ത്യാഗത്തിെൻറയും മാർഗത്തിൽ മറികടക്കുക ^എം.ഐ. അബ്ദുൽ അസീസ്
text_fieldsbookmark_border
വർഗീയതയെ സ്നേഹത്തിൻെറയും ത്യാഗത്തിൻെറയും മാർഗത്തിൽ മറികടക്കുക -എം.ഐ. അബ്ദുൽ അസീസ് തിരുവനന്തപുരം: വർഗീയതയും വംശീയതയും നേരിടുന്നതിന് സ്നേഹത്തിൻെറയും ത്യാഗത്തിൻെറയും മാർഗം സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്. ദൈവത്തോടുള്ള അഗാധമായ സ്നേഹമാണ് സർവസ്വവും സമർപ്പിക്കാനും അഗ്നിപരീക്ഷകളെ അതിജയിക്കാനും ഇബ്രാഹീം പ്രവാചകന് കരുത്തുനൽകിയത്. ജമാഅത്തെ ഇസ്‌ലാമി ജില്ല സമിതി സംഘടിപ്പിച്ച 'അകലങ്ങളിൽ ഒരു പെരുന്നാൾ സൗഹൃദം' എന്ന ഓൺലൈൻ ഈദ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അമീർ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാന സപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, മാധ്യമ പ്രവർത്തകൻ ഭാസുരേന്ദ്രബാബു, വയലാർ ഗോപകുമാർ, ഇ.എം. നജീബ്, കെ.എം.വൈ.എഫ് സംസ്ഥാന സെക്രട്ടറി ഷംസുദ്ദീൻ മന്നാനി, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി, ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി, വനിത വിഭാഗം പ്രസിഡൻറ് റസിയ ബീഗം, എഷ്. ഷഹീർ മൗലവി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് എസ്. അമീൻ അധ്യക്ഷത വഹിച്ചു. എ.എസ്. നൂറുദ്ദീൻ സ്വാഗതവും ജില്ല സെക്രട്ടറി നസീർ ഖാൻ നന്ദിയും പറഞ്ഞു.
Next Story